തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനം. വെർച്വല്‍ ക്യൂ വഴി ദിവസവും 3000 പേരെ ക്ഷേത്രത്തിൽ അനുവദിക്കും. ചോറൂണ് ഒഴികെ മറ്റ് വഴിപാടുകളും നടത്താൻ അനുമതിയുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ച ഗുരുവായൂർ ക്ഷേത്രമുൾപ്പെടുന്ന മേഖലയെ അതിതീവ്ര നിയന്ത്രിത പരിധിയിൽ നിന്നും ഒഴിവാക്കാൻ ദേവസ്വം ഭരണസമിതി കലക്ടറോട് അഭ്യർഥിച്ചിരുന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ ബുധനാഴ്ച മുതൽ ഭക്തർക്ക് പ്രവേശനം - Guruvayur temple open from Wednesday
പൊലീസ്, പാരമ്പര്യ ജീവനക്കാർ, പ്രാദേശ വാസികൾ, ജീവനക്കാർ, പെൻഷൻകാർ എന്നിവർക്ക് കിഴക്കേ നടയിലെ ഇൻഫർമേഷൻ സെന്‍ററില്‍ നിന്ന് പാസ് അനുവദിക്കും
ഗുരുവായൂർ
കലക്ടറുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് വെർച്വൽ ക്യൂ വഴി ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനമായത്. പൊലീസ്, പാരമ്പര്യ ജീവനക്കാർ, പ്രാദേശ വാസികൾ, ജീവനക്കാർ, പെൻഷൻകാർ എന്നിവർക്ക് കിഴക്കേ നടയിലെ ഇൻഫർമേഷൻ സെന്‍ററില്‍ നിന്ന് പാസ് അനുവദിക്കും. പാസില്ലാതെ ആർക്കും പ്രവേശനമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.