തൃശൂർ: ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ചലച്ചിത്ര പ്രവർത്തകനായ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശ്രീ കൂടൽമാണിക്യ ക്ഷേത്രം തെക്കേ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ഇരിങ്ങാലക്കുട കാരുകുളങ്ങര വെളുത്തേടത്ത് പറമ്പിൽ ദീപു ബാലകൃഷ്‌ണൻ(41) ആണ് മരിച്ചത്. ഇന്ന് (ഒക്‌ടോബർ 10) രാവിലെ എഴ് മണിയോടെയാണ് സംഭവം.
ചലച്ചിത്ര പ്രവർത്തകൻ ദീപു ബാലകൃഷ്‌ണൻ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു - Koodalmanikyam Temple
നിരവധി സിനിമകളിൽ അസിസ്റ്റന്‍റ് സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള ഇരിങ്ങാലക്കുട സ്വദേശി ദീപു ബാലകൃഷ്‌ണൻ ആണ് ശ്രീ കൂടൽമാണിക്യ ക്ഷേത്രം തെക്കേ കുളത്തിൽ മുങ്ങിമരിച്ചത്.
രാവിലെ അഞ്ച് മണിയോടെ വീട്ടിൽ നിന്ന് ക്ഷേത്ര കുളത്തിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ ദീപു തിരികെ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചെരിപ്പും വസ്ത്രങ്ങളും തെക്കേ കുളത്തിന്‍റെ പരിസരത്ത് കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ ഫയർഫോഴ്‌സ് യൂണിറ്റിന്‍റെ നേതൃത്വത്തിലാണ് ദീപുവിന്‍റെ മൃതദേഹം മുങ്ങിയെടുത്തത്.
നിരവധി സിനിമകളിൽ അസിസ്റ്റന്‍റ് സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള ദീപു ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്‌തിട്ടുണ്ട്. നിമ്മിയാണ് ഭാര്യ. പ്രാർത്ഥന, പത്മസൂര്യ എന്നിവർ മക്കളാണ്. ഇരിങ്ങാലക്കുട പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.