തൃശൂർ: മങ്കി പോക്‌സ് സ്ഥിരീകരിച്ചയാളുടെ മരണവുമായി ബന്ധപ്പെട്ട് പുന്നയൂര്‍ പഞ്ചായത്തില്‍ ജാഗ്രത. ആറ്, എട്ട് വാര്‍ഡുകളില്‍ ഇന്ന് പ്രതിരോധ കാമ്പയിന്‍ നടക്കും. മെഡിക്കല്‍ സംഘം വീടുകളിലെത്തി നേരിട്ട് ബോധവല്‍കരണം നടത്തും.
മങ്കി പോക്‌സ് സ്ഥിരീകരിച്ചയാളുടെ മരണം: പുന്നയൂര്‍ പഞ്ചായത്തില്‍ ജാഗ്രത - തൃശൂർ മങ്കി പോക്‌സ് മരണം
പുന്നയൂര്‍ പഞ്ചായത്തിലെ ആറ്, എട്ട് വാര്‍ഡുകളില്‍ ഇന്ന് പ്രതിരോധ ക്യാമ്പയിന്‍ നടക്കും.
ജൂലൈ 21നാണ് യുവാവ് യുഎഇയിൽ നിന്ന് നാട്ടിലെത്തിത്. മരിച്ച യുവാവുമായി അടുത്ത് ഇടപഴകിയവരും ഒപ്പം ഫുട്ബോള്‍ കളിച്ചവരും നീരീക്ഷണത്തിലാണ്. യുവാവിന്‍റെ റൂട്ട് മാപ്പില്‍ ചാവക്കാട്, തൃശൂര്‍ സ്വകാര്യ ആശുപത്രികളിലേക്കുള്ള യാത്രയും ഉള്‍പ്പെടും.
ഫുട്ബോള്‍ കളിച്ച ശേഷം വീട്ടിലെത്തിയ യുവാവ് തളര്‍ന്ന് വീഴുകയായിരുന്നു. ഇതേ തുടര്‍ന്നാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. മരണശേഷമാണ് മങ്കി പോക്‌സ് പോസിറ്റീവ് ആണെന്ന് അറിഞ്ഞത്. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയ്ക്ക് പിന്നാലെ പൂനെ ലാബിലേക്ക് സാംപിള്‍ അയച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്. പൂനെ എന്‍ഐവിയില്‍ നിന്നുള്ള പരിശോധന ഫലം ഇന്ന് ഉച്ചയോടെ ലഭിക്കും.