തൃശൂര്‍: ചുഴലിക്കാറ്റില്‍ ചാലക്കുടിയിലും കൊടുങ്ങല്ലൂരിലും വ്യാപക നാശനഷ്ടം. ഞായറാഴ്‌ച രാവിലെയോടെയാണ് ചാലക്കുടി വെട്ടുകടവ് ഭാഗത്ത് ചുഴലിക്കാറ്റ് വീശിയത്. ചാലക്കുടി പുഴയില്‍ നിന്നും ഉയര്‍ന്ന് പൊങ്ങിയ ചുഴലി സമീപത്തെ വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ത്തു. 20 മിനിറ്റോളം വീശിയ ചുഴലിക്കാറ്റ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കാറ്റ് വീശിയ പ്രദേശങ്ങളില്‍ ബി ഡി ദേവസ്യ എംഎല്‍എ, ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ എന്നിവര്‍ സന്ദര്‍ശനം നടത്തി.
ചുഴലിക്കാറ്റ്: ചാലക്കുടിയിലും കൊടുങ്ങല്ലൂരിലും വ്യാപക നാശനഷ്‌ടം - ചാലക്കുടി
ഇരുപത് മിനിറ്റോളം നീണ്ടുനിന്ന ചുഴലിക്കാറ്റ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു
ചുഴലിക്കാറ്റ്: ചാലക്കുടിയിലും കൊടുങ്ങല്ലൂരിലും വ്യാപക നാശനഷ്‌ടം
കൊടുങ്ങല്ലൂരിലെ അഴിക്കോട് ഇടിയഞ്ചക്കര കടപ്പുറത്തും ചുഴലിക്കാറ്റ് ഉണ്ടായി. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ചുഴലി വീശിയത്. രണ്ട് വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി.