കേരളം

kerala

ETV Bharat / state

പേ ബാധിച്ച പശുവിനെ വെടിവച്ചു കൊന്നു - പേ ബാധിച്ചതിൻ്റെ ലക്ഷണങ്ങൾ

പേ ബാധിച്ചതിൻ്റെ ലക്ഷണങ്ങൾ കാണിച്ച പശു തോട്ടത്തിൽ അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു. തുടർന്നാണ് പൊലീസ്, വെറ്റിനറി, വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ പശുവിനെ വെടിവെച്ച് കൊല്ലാൻ തീരുമാനിച്ചത്.

cow showed symptoms of rabies  rabies affected cow  cow died rabies  പട്ടി കടിച്ച് പേ ഇളകി പശു  cow showed symptoms of rabies and shot dead  പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു  പശുവിനെ വെടിവെച്ചുകൊന്നു  പേയിളകിയതിൻ്റെ ലക്ഷണങ്ങൾ കാണിച്ച പശു
പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു

By

Published : Sep 15, 2022, 3:52 PM IST

Updated : Sep 15, 2022, 4:09 PM IST

തൃശൂർ:പാലപ്പിള്ളി എച്ചിപ്പാറയിൽ നിരീക്ഷണത്തിലിരിക്കെ പേ ബാധിച്ച പശുവിനെ വെടിവച്ച് കൊന്നു. എച്ചിപ്പാറ ചക്കുങ്ങൽ ഖാദറിന്‍റെ പശുവാണ് പേവിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്നത്. വ്യാഴാഴ്‌ച(15.06.2022) രാവിലെ പേ ബാധിച്ചതിന്‍റെ ലക്ഷണങ്ങൾ കാണിച്ച പശു തോട്ടത്തിൽ അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു.

പേ ബാധിച്ച പശുവിനെ വെടിവച്ചു കൊന്നു

തുടർന്ന് പൊലീസ്, വെറ്റിനറി, വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ പശുവിനെ വെടിവച്ച് കൊല്ലാൻ തീരുമാനിച്ചു. വെറ്റിനറി ഡോക്‌ടർ പശുവിന് പേവിഷബാധയേറ്റതായി സർട്ടിഫിക്കറ്റ് നൽകുകയും തുടർന്ന് വെടിവെക്കാൻ ലൈസൻസുള്ള വടക്കൊട്ടായി സ്വദേശി ആൻ്റണിയെത്തി പശുവിനെ വെടിവെക്കുകയുമായിരുന്നു. വരന്തരപ്പിള്ളി എസ്ഐ എ വി ലാലു, വെറ്റിനറി സർജൻ ഡോ റോഷ്‌മ, ചിമ്മിനി റേഞ്ച് ഓഫീസർ അജയകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് പശുവിനെ വെടിവെച്ചത്.

കഴിഞ്ഞ മാസം നടാമ്പാടം ആദിവാസി കോളനിനിയിലെ മനയ്ക്കൽ പാറു(60) പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഇവർക്ക് നായുടെ കടിയേറ്റ സമയത്ത് പ്രദേശത്ത് വ്യാപകമായി വളർത്തുമൃഗങ്ങൾക്കും തോട്ടത്തിൽ മേയുന്ന പശുക്കൾക്കും പേവിഷബാധയേറ്റതായി സംശയം ഉണ്ടായിരുന്നു. പ്രദേശത്ത് കടിയേറ്റ വളർത്തു നായകളെ അനിമൽ സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നിരീക്ഷിച്ചുവരികയാണ്.

നിരീക്ഷണത്തിലായിരുന്ന വനം വകുപ്പ് ജീവനക്കാരൻ്റെ വീട്ടിലെ വളർത്തുനായ രണ്ടാഴ്‌ച മുമ്പ് ചത്തു. ഈ സമയമത്രയും ഖാദറിൻ്റെ പശു നിരീക്ഷണത്തിലായിരുന്നു. തോട്ടങ്ങളിൽ മേഞ്ഞു നടക്കുന്ന പശുവായതിനാൽ കെട്ടിയിട്ട് നിരീക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. വെടിവച്ച് കൊന്ന പശുവിനെ വെറ്റിനറി വകുപ്പിൻ്റെ നിർദേശപ്രകാരം തന്നെ കുഴിച്ചിട്ടു.

ചിമ്മിനി, എച്ചാപ്പാറ പ്രദേശങ്ങളിലും നടാമ്പാടം കോളനിയിലും ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ വാക്‌സിൻ നൽകിയിട്ടുണ്ട്. മേഖലയിലെ വളർത്തുമൃഗങ്ങൾക്കും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.

Last Updated : Sep 15, 2022, 4:09 PM IST

ABOUT THE AUTHOR

...view details