തൃശൂർ: ജില്ലയിൽ ഇന്ന് 48 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചവരിൽ 43 പേരും സമ്പർക്കം വഴി കൊവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 11 പേരുടെ രോഗ ഉറവിടമറിയില്ല. ചാലക്കുടി ക്ലസ്റ്റർ 6, അമല ക്ലസ്റ്ററിൽ നിന്ന് 2 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 6 പേർ, അവണിശ്ശേരി ക്ലസ്റ്റർ 2, ഇരിങ്ങാലക്കുട ക്ലസ്റ്റർ 2, മങ്കര ക്ലസ്റ്റർ 2, മറ്റ് സമ്പർക്കം 14 എന്നിങ്ങനെയാണ് സമ്പർക്കബാധിതരുടെ കണക്ക്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 2 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ 3 പേർക്കും രോഗം സ്ഥിരീകരിച്ചു.
തൃശൂർ ജില്ലയിൽ 48 പേർക്ക് കൂടി കൊവിഡ് - latest thrissur
43 പേർക്ക് സമ്പർക്കത്തിലൂടെ രോഗം.
![തൃശൂർ ജില്ലയിൽ 48 പേർക്ക് കൂടി കൊവിഡ് തൃശൂർ ജില്ലയിൽ 48 പേർക്ക് കൂടി കൊവിഡ് latest thrissur latest covid 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8467157-705-8467157-1597756341309.jpg)
തൃശൂർ ജില്ലയിൽ 48 പേർക്ക് കൂടി കൊവിഡ്
ഇന്ന് 33 പേർ രോഗമുക്തരായി. ജില്ലയിൽ വിവിധ ആശുപത്രികളിലായി 612 പേർ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 30 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ 2594 പേർക്ക് ജില്ലയിൽ രോഗം ബാധിച്ചു. ഇതിൽ 1964 പേർ രോഗ മുക്തി നേടി.