കേരളം

kerala

ETV Bharat / state

നിരീക്ഷണത്തിലിരുന്ന ബീഹാർ സ്വദേശി രക്ഷപെടാൻ ശ്രമിച്ചു - മെഡിക്കൽ കോളേജ്

ബീഹാർ സ്വദേശിയായ മുഹമ്മദ് അലാവുദീനാണ് നിരീക്ഷണ വാർഡിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചത്. മെഡിക്കൽ കോളജ് പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി.

thrissur  covid  medical college  COVID SUSPECT  തൃശ്ശൂർ  മെഡിക്കൽ കോളേജ്  കൊവിഡ്19
തൃശ്ശൂർ മെഡിക്കൽ കോളേജ് നിരീക്ഷണത്തിലിരുന്ന ബീഹാർ സ്വദേശി രക്ഷപ്പെടാൻ ശ്രിമിച്ചു.

By

Published : Mar 31, 2020, 7:34 PM IST

തൃശ്ശൂർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ്19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ രക്ഷപെടാൻ ശ്രമിച്ചു. ബീഹാർ സ്വദേശിയായ മുഹമ്മദ് അലാവുദീനാണ് നിരീക്ഷണ വാർഡിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചത്. രാവിലെ മെഡിക്കൽ കോളേജിലെ നിരീക്ഷണ വാർഡിൽ നിന്നും ഇയാളെ കാണാതായതിനെ തുടർന്ന് മെഡിക്കൽ കോളജ് പോലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിൽ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും പിടികൂടുകയായിരുന്നു. ഇയാളെ തിരികെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details