തൃശൂര്‍: കേരളത്തിൽ വീണ്ടും കൊവിഡ് മരണം. തൃശൂർ ചാവക്കാട് സ്വദേശി ഖദീജകുട്ടിയാണ് (73) മരിച്ചത്. മുംബൈയില്‍ നിന്ന് പാലക്കാട് വഴി പ്രത്യേക വാഹനത്തിൽ പെരിന്തൽമണ്ണ വരെ മറ്റ് മൂന്നു പേരോടൊപ്പം യാത്ര ചെയ്തു വന്ന ഇവർക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് മെയ് 20 ന് പുലർച്ചെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ കൊവിഡ് മരണമാണിത്. നേരത്തെ തന്നെ പ്രമേഹവും ,രക്തസമ്മർദ്ദവും,ശ്വാസ തടസവും ഉണ്ടായിരുന്ന ഇവർ ചികിത്സയിലായിരുന്നു. ഇവരുടെ മകനെയും ആംബുലൻസ് ഡ്രൈവറെയും നിരീക്ഷണത്തിലാക്കി.
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം - covid death
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
22:01 May 21
ചാവക്കാട് അഞ്ചങ്ങാടി സ്വദേശി ഖദീജക്കുട്ടിയാണ് മരിച്ചത്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ കൊവിഡ് മരണമാണിത്.
Last Updated : May 21, 2020, 11:04 PM IST