തൃശ്ശൂരിൽ ചികിത്സയിലിരിക്കെ മരിച്ച വയോധികന് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് മരണം
ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രനാണ് കൊവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്‌ചയാണ് ചന്ദ്രൻ മരിച്ചത്.
തൃശ്ശൂരിൽ ചികിത്സയിലിരിക്കെ മരിച്ച വയോധികന് കൊവിഡ് സ്ഥിരീകരിച്ചു
തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ ചികിത്സയിലിരിക്കെ മരിച്ച വയോധികന് കൊവിഡ് സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട നഗരസഭയിൽ 28-ാം വാര്‍ഡിൽ താമസിക്കുന്ന ചന്ദ്രനാണ് (59) കൊവിഡ് സ്ഥിരീകരിച്ചത്. ക്യാന്‍സര്‍ ബാധിതനായ ചന്ദ്രൻ കീമോ കഴിഞ്ഞുള്ള ചികിത്സയിലായിരുന്നു. വ്യാഴാഴ്‌ചയാണ് ഇദ്ദേഹം മരിച്ചത്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിൽ നടത്തിയ കൊവിഡ് പരിശോധനയിൽ ഇന്നാണ് രോഗം സ്ഥിരീകരിച്ചത്. തൃശ്ശൂരിലെ എട്ടാമത്തെ കൊവിഡ് മരണമാണിത്.
Last Updated : Aug 1, 2020, 6:57 PM IST