കേരളം

kerala

ETV Bharat / state

തൃശൂർ ജില്ലയിൽ ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ

അവണൂർ, അടാട്ട്, ചേർപ്പ്, പൊറത്തിശേരി, വടക്കേകാട്, തൃക്കൂർ പഞ്ചായത്തുകളെയാണ് കണ്ടെയ്‌ൻമെന്‍റ് മേഖലകളായി തിരിച്ച് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

By

Published : Jun 9, 2020, 10:17 AM IST

തൃശൂർ  നിരോധനാജ്ഞ  കൊവിഡ് ലോക്ക് ഡൗൺ  ലോക്ക് ഡൗൺ  കണ്ടെയ്‌ൻമെന്‍റ് മേഖല  COVID CURFEW  SIX PANCHAYATHS THRISSUR
തൃശൂർ ജില്ലയിൽ ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ

തൃശൂർ:ജില്ലയിൽ കൊവിഡ് രോഗികളുടെ നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ആറ് പഞ്ചായത്തുകളിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. അവണൂർ, അടാട്ട്, ചേർപ്പ്, പൊറത്തിശേരി, വടക്കേകാട്, തൃക്കൂർ പഞ്ചായത്തുകളെയാണ് കണ്ടെയ്‌ൻമെന്‍റ് മേഖലകളായി തിരിച്ച് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

അടിയന്തരാവശ്യങ്ങൾക്കല്ലാതെ ആളുകൾ പുറത്തിറങ്ങി നടക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. പൊതു സ്ഥലങ്ങളിലും പൊതു സ്ഥലങ്ങളുടെ നിർവചനത്തിൽ വരുന്ന സ്ഥലങ്ങളിലും കൂട്ടം കൂടരുത്. വ്യക്തികൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലവും വ്യാപാര സ്ഥാപനങ്ങളിൽ മൂന്ന് പേരിൽ കൂടുതൽ ആളുകളും ഉണ്ടാവരുത് തുടങ്ങിയ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ

അവശ്യ സാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കും. ഇതര സംസ്ഥാനത്ത് നിന്നും തൊഴിലാളികളെ എത്തിച്ച് പണിയെടുപ്പിക്കുന്നതും വീടുകളിൽ കയറിയുള്ള കച്ചവടങ്ങളും വിലക്കിയിട്ടുണ്ട്. കർശന നടപടികൾക്കും നിയമ പരിപാലനത്തിനായി കലക്ടർ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി.

ജില്ലയിൽ കൊവിഡ് ബാധിച്ചുള്ള മരണങ്ങൾ കൂടിയതും രോഗികളുടെ എണ്ണം വർധിച്ചതും ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവർക്ക് രോഗം സ്ഥിരീകരിച്ചതുമായ സാഹചര്യം കണക്കിലെടുത്താണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്.

ABOUT THE AUTHOR

...view details