തൃശൂരില്‍ കൊവിഡ് 19 സംശയിച്ച് ഡോക്‌ടറെ പൂട്ടിയിട്ടു - കൊവിഡ് 19
മുണ്ടൂപാലത്തെ ഫ്ളാറ്റ് അസോസിയേഷൻ ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്‌തു
![തൃശൂരില്‍ കൊവിഡ് 19 സംശയിച്ച് ഡോക്‌ടറെ പൂട്ടിയിട്ടു covid 19 doctor locked inside flat by flat assosiation കൊവിഡ് 19 സംശയിച്ച് ഫ്ളാറ്റിനകത്ത് ഡോക്‌ടറെ പൂട്ടിയിട്ടു തൃശൂര്‍ കൊവിഡ് 19 കൊവിഡ് 19 ലേറ്റസ്റ്റ് ന്യൂസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6425756-thumbnail-3x2-doctornew.jpg)
തൃശൂര്‍: കൊവിഡ് 19 സംശയിച്ച് ഫ്ളാറ്റിനകത്ത് ഡോക്‌ടറെ പൂട്ടിയിട്ടു. സംഭവുമായി ബന്ധപ്പെട്ട് മുണ്ടൂപാലത്തെ ഫ്ളാറ്റ് അസോസിയേഷൻ ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊവിഡ് രോഗ ബാധിതൻ എന്നാരോപിച്ചാണ് ഫ്ലാറ്റ് അസോസിയേഷൻ ഭാരവാഹികൾ ഡോക്‌ടറെ പൂട്ടിയിട്ടത്. സൗദിയിൽ നിന്നെത്തിയ ഡോക്‌ടര്‍ക്കാണ് ദുരനുഭവമുണ്ടായത്. ഫ്ലാറ്റിന്‍റെ മുറിയ്ക്ക് പുറത്ത് കൊറോണ എന്നെഴുതി വെക്കുകയും ചെയ്‌തു. ഡോക്‌ടർ കൊവിഡ് 19 ബാധിതനല്ലാത്ത സാഹചര്യത്തിലാണ് ഫ്ളാറ്റ് ഭാരവാഹികളുടെ പ്രവൃത്തി. ഡോക്‌ടറുടെ പരാതിയിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.