തൃശൂർ:സബ് ആർ.ടി.ഒ.യുടെയും ആരോഗ്യവകുപ്പിന്‍റേയും സഹകരണത്തോടെ തിരുവില്വാമലയിൽ കൊവിഡ് 19 ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇതിന്‍റെ ഭാഗമായി ബസുകളിൽ കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള ലഘു ലേഖകൾ വിതരണം ചെയ്യുകയും പോസ്റ്ററുകൾ പതിക്കുകയും സന്ദേശങ്ങൾ വായിക്കുകയും ചെയ്തു.
തിരുവില്വാമലയിൽ ബസുകളിൽ കൊവിഡ് 19 ബോധവത്കരണം - സബ് ആർ.ടി.ഒ
മോട്ടോർ വാഹനവകുപ്പിന്‍റേയും ആരോഗ്യവകുപ്പിന്‍റേയും സഹകരണത്തോടെയാണ് തിരുവില്വാമലയിൽ കൊവിഡ് 19 ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
![തിരുവില്വാമലയിൽ ബസുകളിൽ കൊവിഡ് 19 ബോധവത്കരണം കൊവിഡ് 19 AWARENES മോട്ടോർ വാഹനവകുപ്പ് ആരോഗ്യവകുപ്പ് ആർ.ടി.ഒ സബ് ആർ.ടി.ഒ BUSES_](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6454605-thumbnail-3x2-tsr.jpg)
കൊവിഡ് 19 ബോധവത്കരണം ബസുകളിൽ
കൊവിഡ് 19 ബോധവത്കരണം ബസുകളിൽ
യാത്രക്കാരുടെ സംശയങ്ങൾക്ക് ജൂനിയർ ഹെൽത്ത് ഇന്‍സ്പെക്ടർ അനു ഫയസ് മറുപടി നൽകി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ.എസ്.സുധീഷ്, എ.എം.വി.ഐ. അരുൺ ആർ സുരേന്ദ്, മോട്ടോർ തൊഴിലാളികൾ, കെ.ടി.ഡി.ഒ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.