കേരളം

kerala

ETV Bharat / state

ഗുരുവായൂർ നഗരസഭ കൗൺസിലര്‍ അന്തരിച്ചു - latest guruvayoor

ഗുരുവായൂർ നഗരസഭയുടെ 14-ാം വാർഡ് കൗൺസിലറും ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗവുമായ സുരേഷ് വാര്യര്‍ (53)‌ ആണ്‌ അന്തരിച്ചത്

ഗുരുവായൂർ നഗരസഭ കൗൺസിലര്‍ അന്തരിച്ചു  latest guruvayoor  latest thrissur
ഗുരുവായൂർ നഗരസഭ കൗൺസിലര്‍ അന്തരിച്ചു

By

Published : May 31, 2020, 1:01 PM IST

തൃശൂര്‍: ഗുരുവായൂർ നഗരസഭയുടെ 14-ാം വാർഡ് കൗൺസിലര്‍ സുരേഷ് വാര്യർ അന്തരിച്ചു. 53 വയസായിരുന്നു. കരൾ രോഗത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. രാവിലെ എട്ട് മണിക്ക് ടൗൺ ഹാളിലെ പൊതു ദര്‍ശനത്തിന് ശേഷം 10 മണിയോടെ നഗരസഭ ക്രിമിറ്റോറിയത്തിൽ സംസ്കരിച്ചു. മുൻ ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാനും ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. സുരേഷ് വാര്യരുടെ വിയോഗത്തിൽ രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ആദരാജ്ഞലികൾ അർപ്പിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details