തൃശൂര്‍: കൊറോണ വൈറസ് ബാധിച്ച് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയില്‍ ഐസൊലേഷൻ വാർഡില്‍ കഴിയുന്ന വിദ്യാർഥിയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. തൃശൂർ ജില്ലയിൽ 20 പേരെ പുതുതായി നിരീക്ഷണത്തിന് വിധേയമാക്കിയതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൊറോണ വൈറസ്; തൃശൂരിൽ 20 പേര്‍ കൂടി നിരീക്ഷണത്തില്‍
കൊറോണയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ട് പേര്‍ കൂടി ഇന്ന് അറസ്റ്റില്‍
അതേസമയം കൊറോണയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ട് പേര്‍ കൂടി ഇന്ന് അറസ്റ്റിലായി. പെരിഞ്ഞനം ഇല്ലിക്കൽ വീട്ടിൽ ഷാജിത ജമാൽ, കൊടുങ്ങല്ലൂർ എസ്എൻ പുരം കുഴിക്കണ്ടത്തിൽ വീട്ടിൽ ഷംല എന്നിവരെയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്‌തത്. വ്യാജവാർത്ത പ്രചരിപ്പിച്ച ആറ് പേര്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പോസിറ്റീവ് കേസിന്‍റെ രണ്ടാമത്തെ ഫലം കിട്ടിയിട്ടില്ല. മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലുമായി 22 പേർ ഐസൊലേഷനിൽ നിരീക്ഷണത്തിലാണ്. 30 സാമ്പിളുകൾ ആലപ്പുഴയിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. 152 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.