കേരളം

kerala

ETV Bharat / state

കൊറോണ വൈറസ്‌; സ്വകാര്യ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി - ആരോഗ്യമന്ത്രി

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ സ്വകാര്യ ആശുപത്രി ഉടമകളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്തു

corona virus  health minister  private hospitals  സ്വകാര്യ ആശുപത്രി  ജാഗ്രതാ നിര്‍ദേശം  കൊറോണ വൈറസ്‌ ബാധ  ആരോഗ്യമന്ത്രി  കെ.കെ.ശൈലജ
കൊറോണ വൈറസ്‌ ബാധ; സ്വകാര്യ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി

By

Published : Jan 31, 2020, 3:44 PM IST

Updated : Jan 31, 2020, 3:51 PM IST

തൃശൂര്‍: കൊറോണ വൈറസ്‌ ബാധയിൽ സ്വകാര്യ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ കൂട്ടായ്‌മകളില്‍ നിന്നും മാറി നില്‍ക്കണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചൈനയില്‍ നിന്നും എത്തുന്നവര്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യമന്ത്രി സ്വകാര്യ ആശുപത്രി ഉടമകളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്തു. യോഗത്തിൽ ട്രീറ്റ്‌മെന്‍റ് പ്രോട്ടോകോൾ അടക്കം ചർച്ച ചെയ്‌തു. എത്ര പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നും ചികിത്സ തേടിയെന്നും വൈകിട്ട് വ്യക്തമാക്കും. ചൈന സന്ദർശിച്ചവർ എല്ലാവരും ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. ചിലർ രോഗത്തിന്‍റെ ഗൗരവം മനസിലാക്കുന്നില്ലെന്നും നിരീക്ഷണത്തിൽ കഴിയുന്നവർ കൂട്ടായ്‌മകളിൽ പങ്കെടുക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊറോണ വൈറസ്‌; സ്വകാര്യ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി

കൊറോണ ബാധിച്ച വിദ്യാർഥിയുമായി അടുത്ത് ഇടപഴകിയവരുടെ വിവരശേഖരണം പൂർത്തിയായി വരികയാണ്. ഇവരെ നിരീക്ഷിക്കുന്നതിനായി വിവിധ പ്രദേശങ്ങളിലെ ആരോഗ്യവകുപ്പ് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനോടൊപ്പം ബോധവല്‍കരണവും ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. വൈറസ് പകരാതെ ഏകോപന പ്രവർത്തനം നടത്തുന്നതിനായി ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഐഎംഐയെ യോഗം ചുമതലപ്പെടുത്തി. വൈകിട്ട് ഏഴ് മണിയോടെ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ആരോഗ്യ നില വ്യക്തമാക്കുന്ന മെഡിക്കൽ ബുള്ളറ്റിൻ മെഡിക്കൽ കോളജ് പുറത്തുവിടും. മന്ത്രിമാരായ എ.സി മൊയ്‌തീൻ, വി.എസ് സുനിൽകുമാർ, പ്രൊഫ.സി. രവീന്ദ്രനാഥ്, അനിൽ അക്കര എംഎൽഎ, ഐഎംഎ പ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പ് മേധാവികൾ തുടങ്ങിയർ യോഗത്തിൽ പങ്കെടുത്തു.

Last Updated : Jan 31, 2020, 3:51 PM IST

ABOUT THE AUTHOR

...view details