തൃശൂർ:ചാലക്കുടി പാലത്തിന് മുകളിൽ നിന്നും നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി പുഴയിലേക്ക് മറിഞ്ഞു. കൈവരി ഇടിച്ച് തകർത്ത് ലോറി പുഴയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ലോറി ഡ്രൈവറെയും സഹായിയെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്ത് നിന്നും വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
കണ്ടെയ്‌നർ ലോറി ചാലക്കുടി പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞു - പുഴയിലേക്ക് മറിഞ്ഞു
ലോറി ഡ്രൈവറെയും സഹായിയെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴയ പാലത്തിൻ്റെ കൈവരി തകർത്ത് ലോറി പുഴയിലേക്ക് മറിയുകയായിരുന്നു.
കണ്ടെയ്‌നർ ലോറി ചാലക്കുടി പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് മറിഞ്ഞു
ഗതാഗത കുരുക്കുള്ള സമയത്തായിരുന്നു അപകടം. പഴയ പാലത്തിൻ്റെ കൈവരി തകർത്ത് ലോറി പുഴയിലേക്ക് മറിയുകയായിരുന്നു. പൊലീസും അഗ്നിശമന സേനയുമെത്തി രക്ഷാപ്രവർത്തനം നടത്തി. ലോറി പുഴയിൽ നിന്നും കരയിലേക്ക് കയറ്റാനുള്ള ശ്രമം തുടരുന്നു.