തൃശൂർ: രണ്ടാം ഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന തൃശൂർ ജില്ലയിലെ പോസ്റ്റല്‍ ബാലറ്റുകളിൽ ക്രമക്കേട് നടന്നെന്ന ആരോപണവുമായി കോൺഗ്രസ്. നിരീക്ഷണത്തിൽ ഇരിക്കുന്നവർക്ക് ഒന്നിൽ കൂടുതൽ ബാലറ്റ് നൽകിയെന്നും സിപിഎം ഓഫീസിലെ പട്ടിക പ്രകാരമാണ് ഡിഎംഒ സ്പെഷൽ ബാലറ്റുകൾ തയ്യാറാക്കിയതെന്നും ഡിസിസി പ്രസിഡന്‍റ് എം പി വിൻസെന്‍റ് ആരോപിച്ചു.
തൃശൂരിൽ പോസ്റ്റല്‍ ബാലറ്റുകളിൽ ക്രമക്കേട് നടന്നെന്ന ആരോപണവുമായി കോൺഗ്രസ്
ക്രമക്കേടുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാൽ പരിശോധിക്കുമെന്ന് ജില്ലാ കലക്‌ടർ എസ് ഷാനവാസ് അറിയിച്ചു
കൊവിഡ് സ്ഥിരീകരിച്ച മുൻ മന്ത്രിക്കും കുടുംബത്തിനും ഇത് വരെ സ്പെഷ്യൽ ബാലറ്റ് അനുവദിച്ചില്ലെന്നും കോൺഗ്രസ് അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് കോൺഗ്രസിന്‍റെ ആവശ്യം. വിതരണം ചെയ്‌തതിനേക്കാൾ കൂടുതൽ പോസ്റ്റല്‍ ബാലറ്റുകൾ ണ്ടെത്തിയാൽ നാളെ നടക്കുന്ന വോട്ടെണ്ണൽ തടയുമെന്ന് ടിഎൻ പ്രതാപൻ എംപി പറഞ്ഞു.
അതേ സമയം, ക്രമക്കേടുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാൽ പരിശോധിക്കുമെന്ന് ജില്ലാ കലക്‌ടർ എസ് ഷാനവാസ് പ്രതികരിച്ചു. മുൻ മന്ത്രിയും കുടുംബവും ചികിത്സ തേടിയത് തൃശൂർ ജില്ലയിലല്ലെന്നും മറ്റ് ജില്ലയിൽ ചികിത്സ തേടുന്ന തൃശൂർ ജില്ലക്കാരായ രോഗികളെ കുറിച്ച് അതത് ജില്ലാ കലക്‌ടർമാരാണ് റിപ്പോർട്ട് നൽകേണ്ടതെന്നും കലക്‌ടർ വ്യക്തമാക്കി.