തൃശൂരില്‍ കോണ്‍ഗ്രസ് വിമതന്‍ എം.കെ വര്‍ഗീസ് മേയറാകും - thrissur mayor
ആദ്യ രണ്ട് വര്‍ഷം മേയര്‍ പദവി വര്‍ഗീസിന് നല്‍കാനാണ് ധാരണ.
തൃശൂരില്‍ കോണ്‍ഗ്രസ് വിമതന്‍ എം.കെ വര്‍ഗീസ് മേയറാകും
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസ് വിമതന്‍ എം.കെ വര്‍ഗീസിനെ പരിഗണിക്കുന്ന കാര്യത്തില്‍ ധാരണയായി. ആദ്യ രണ്ട് വര്‍ഷം മേയര്‍ പദവി വര്‍ഗീസിന് നല്‍കാനാണ് എല്‍ഡിഎഫ് തീരുമാനം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകുന്നേരത്തോടെയുണ്ടാകും. 55 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫ്-24, യുഡിഎഫ്-23, ബിജെപി-6 എന്നിങ്ങനെയാണ് കക്ഷിനില. സ്ഥാനാര്‍ഥിയുടെ നിര്യാണത്തെ തുടര്‍ന്ന് പുല്ലഴി ഡിവിഷനിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.