കേരളം

kerala

ETV Bharat / state

ഭിന്നശേഷിക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കുന്നംകുളത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ - കുന്നകുളം ലൈംഗികാതിക്രമ കേസ്

മാനസിക വെല്ലുവിളികള്‍ നേരിടുന്ന യുവതിയാണ് ലൈംഗികാതിക്രമത്തിന് വിധേയമായത്

Congress leader arrested for sexual assault  ലൈംഗിക അതിക്രമണം  മാനസിക വെല്ലുവിളികള്‍  യുവതിക്ക് നേരെ ലൈംഗികാതിക്രമം  kunnakulam sexual assault case  കുന്നകുളം ലൈംഗികാതിക്രമ കേസ്
ഭിന്നശേഷിക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കുന്നംകുളത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

By

Published : Nov 29, 2022, 7:41 PM IST

തൃശൂര്‍: യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് നേതാവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്‌തു. മുൻ പഞ്ചായത്ത് അംഗവും കോൺഗ്രസ് ആർത്താറ്റ് മണ്ഡലം സെക്രട്ടറിയും ബൂത്ത് പ്രസിഡന്‍റുമായ ആർത്താറ്റ് പുളിക്കപറമ്പിൽ സുരേഷിനെയാണ്(50) കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫിസർ യു കെ ഷാജഹാന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്‌തത്. അച്ഛനും അമ്മയും മരിച്ചതിനെ തുടർന്ന് സഹോദരൻ്റെ സംരക്ഷണത്തിൽ ജീവിച്ചിരുന്ന ബുദ്ധിവൈകല്യമുള്ള യുവതിക്ക് നേരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്.

സഹോദരൻ്റെ ഭാര്യ പുറത്തുപോയ സമയത്താണ് സുരേഷ് വീട്ടിൽ കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്നാണ് പറയുന്നത്. സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് സംഭവത്തിന് ശേഷം യുവതിയുടെ സ്വഭാവത്തിൽ മാറ്റം വന്നതോടെ സഹോദരൻ്റെ ഭാര്യ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് ലൈംഗികാതിക്രമം നടന്നതായി അറിഞ്ഞത്.

കഴിഞ്ഞ ദിവസം വീട്ടുകാർ നൽകിയ പരാതിയിലാണ് സുരേഷിനെതിരെ പൊലീസ് കേസെടുത്തത്. പെൺകുട്ടിയെ കുന്നംകുളം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തത് അറിഞ്ഞതോടെ മാസങ്ങളായി പ്രതി ഒളിവിലായിരുന്നു.

ഇതോടെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് അംഗങ്ങള്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്‌ടര്‍ രാകേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ എസ് ശരത്, ആശിഷ് ജോസഫ്, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ABOUT THE AUTHOR

...view details