കേരളം

kerala

ETV Bharat / state

കൊറോണ വൈറസ്; വിദ്യാർഥിനിയുടെ പരിശോധനാ ഫലം നെഗറ്റീവ് - മന്ത്രി എ.സി മൊയ്‌തീൻ

കഴിഞ്ഞ രണ്ടുവട്ടം പരിശോധന നടത്തിയതിലും പോസിറ്റീവായി കണ്ടെത്തിയ രക്ത സാമ്പിളാണ് ഇപ്പോഴത്തെ ഫലത്തിൽ ഇപ്പോഴത്തെ ഫലത്തിൽ നെഗറ്റീവെന്ന് കണ്ടെത്തിയത്.

Novel Corona virus  thrissur corona  negative corona thrissur  കൊറോണ വൈറസ്  കൊറോണ  തൃശൂർ കൊറോണ
കൊറോണ വൈറസ്

By

Published : Feb 10, 2020, 3:34 AM IST

തൃശൂർ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർഥിനിയുടെ പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ രണ്ട് പ്രാവശ്യം നടത്തിയ പരിശോധനയിലും പോസിറ്റീവായി കണ്ടെത്തിയ രക്ത സാമ്പിളാണ് ഇപ്പോഴത്തെ ഫലത്തിൽ നെഗറ്റീവെന്ന് കണ്ടെത്തിയത്. തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനിയുടെ അടുത്ത ഫലം കൂടി നെഗറ്റീവ് ആയാൽ തുടർനടപടികൾ മെഡിക്കൽ ബോർഡ് തീരുമാനിക്കും. ഫെബ്രുവരി എട്ടിന് ഒരു സാമ്പിൾ കൂടി പരിശോധനയ്ക്ക് അയച്ചിരുന്നു. അതേസമയം, നിലവിൽ ആശങ്കയുടെ സ്ഥിതി ഇല്ലെങ്കിലും ജാഗ്രത ഒട്ടും കുറക്കുന്നില്ല. കൂടാതെ, വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. രോഗബാധയിൽ ആശങ്കയില്ലെങ്കിലും ജാഗ്രത ഒട്ടും കുറക്കില്ലെന്ന് മന്ത്രി എ.സി മൊയ്‌തീൻ പറഞ്ഞു.

കൊറോണ വൈറസ്; വിദ്യാർഥിനിയുടെ പരിശോധനാ ഫലം നെഗറ്റീവ്
രോഗലക്ഷണങ്ങളോടെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരെ ഡിസ്‌ചാർജ് ചെയ്‌തു. നിലവിൽ തൃശൂർ ജില്ലയിൽ ഏഴ് പേർ ആശുപത്രികളിലുണ്ട്. ഇതിൽ മൂന്ന് പേർ മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ട് പേർ ചാലക്കുടിയിലും ചികിത്സയിൽ തുടരുന്നു. മറ്റ് രണ്ട് പേർ കൊടുങ്ങല്ലൂരിലും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ്. 248പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി മൂന്ന് സാമ്പിളുകൾ അയച്ചിരുന്നു. 83 സാമ്പിളുകളാണ് ഇതുവരെ പരിശോധനക്ക് അയച്ചിട്ടുള്ളത്. അതിൽ 75 സാമ്പിളുകളുടെയും പരിശോധനാഫലം ലഭിച്ചു. നിലവിൽ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് സാമ്പിളുകൾ അയക്കുന്നത്. സാമ്പിളുകളിൽ പുതിയ പോസിറ്റീവ് കേസുകൾ കണ്ടെത്തിയിട്ടില്ല.
കുന്നംകുളത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി വാട്‌സാപ്പിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. വലപ്പാട് തളിക്കുളം സ്വദേശി ബിപീഷ്, ഇരിങ്ങാലക്കുട സ്വദേശി പ്രദോഷ് എന്നിവരെയാണ് അറസ്റ്റ് ചെയതത്. ഇതോടെ, കൊറോണ ബാധയുമായി ബന്ധപ്പെട്ട വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് റൂറൽ പൊലീസിന് കീഴിൽ നാല് കേസിലായി നാല് പേരും സിറ്റി പൊലീസിന് കീഴിൽ രണ്ട് കേസിലായി എട്ട് പേരുമടക്കം 12 പേർ അറസ്റ്റിലായി. സ്‌കൂളുകളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും കൊറോണ വൈറസുമായി ബന്ധപ്പെട്ട് പരിശീലനം നൽകും. ഇതിനായി സ്‌കൂളുകളിൽ പ്രത്യേക അസംബ്ലി ചേർത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ABOUT THE AUTHOR

...view details