തൃശൂര്‍: അട്ടപ്പാടിയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍. നടപടിക്രമങ്ങൾ പാലിച്ചല്ല പോസ്റ്റുമോർട്ടം നടത്തിയതെന്ന് ആരോപിച്ചാണ് ബന്ധുക്കളുടെ പ്രതിഷേധം. കൊല്ലപ്പെട്ട മണിവാസകത്തിന്‍റെയും കാര്‍ത്തിയുടെയും ബന്ധുക്കളാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന് അറിയിച്ചത്. മൃതദേഹം കാണാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍ - relatives of maoists news
പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് ബന്ധുക്കളുടെ പ്രതിഷേധം. കൊല്ലപ്പെട്ട മണിവാസകത്തിന്‍റെയും കാര്‍ത്തിയുടെയും ബന്ധുക്കളാണ് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അറിയിച്ചത്.
കാർത്തി, രമ, അരവിന്ദ്, മണിവാസകം എന്നിവരുടെ മൃതദേഹങ്ങളാണ് തൃശൂര്‍ മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പ്രത്യേക വിദഗ്‌ധ മെഡിക്കൽ സംഘത്തിന്‍റെ സഹായത്തോടെയാണ് ഫോറൻസിക് വിഭാഗം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മനുഷ്യാവകാശ കമ്മീഷന്‍റെ മാനദണ്ഡങ്ങൾ പാലിച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. അതേസമയം വ്യാജ ഏറ്റുമുട്ടലിലൂടെ നിരപരാധികളെ വെടിവെച്ചു കൊലപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കൈകളിൽ രക്തം പുരണ്ടിരിക്കുകയാണെന്ന് മുൻ നക്‌സൽ നേതാവ് ഗ്രോവാസു പറഞ്ഞു. കൊല്ലപ്പെട്ട കാർത്തിയുടെ മൃതദേഹം വിട്ടുകിട്ടാൻ അമ്മ മീന അപേക്ഷ നൽകിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന തൃശൂർ മെഡിക്കൽ കോളജിൽ തമിഴ്‌നാട് ക്യൂബ്രാഞ്ച് അടക്കമുള്ള അന്വേഷണ സംഘങ്ങൾ എത്തിയിട്ടുണ്ട്. ബോംബ് സ്‌ക്വാഡ് അടക്കമുള്ള സംവിധാനങ്ങളുമായി കേരള പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.