തൃശൂർ: ക്രിസ്‌മസ് കിറ്റുകൾ വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ട ലംഘനമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിക്കണം. സിപിഎമ്മിൽ പിണറായി വിരുദ്ധ സിൻഡിക്കേറ്റ് തല ഉയർത്തിയിട്ടുണ്ടെന്നും എം എം ഹസൻ അഭിപ്രായപ്പെട്ടു. കെഎസ്എഫ്ഇ റെയ്‌ഡിനെതിരായ മന്ത്രി തോമസ് ഐസക്കിന്‍റെ നിലപാട് സത്യപ്രതിജ്ഞ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് എം.എം ഹസൻ
ക്രിസ്‌മസ് കിറ്റുകൾ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് എം.എം ഹസൻ ആരോപിച്ചു.
മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയെന്ന് എം.എം ഹസൻ
കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണ് പെരിയ കേസിലെ സുപ്രീം കോടതി വിധി. വിധിയുടെ പശ്ചാത്തലത്തിൽ കൊലയാളികളെ സംരക്ഷിക്കാൻ ചെലവഴിച്ച തുക സിപിഎം ഖജനാവിൽ അടക്കണമെന്നും എം.എം ഹസൻ ആവശ്യപ്പെട്ടു. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ ബന്ധിപ്പിച്ചതിന് ഗണേഷ് കുമാറിന് ഇടത് മുന്നണി പ്രതിഫലം നൽകിയിട്ടുണ്ടെന്നും എം.എം ഹസൻ തൃശൂരിൽ പറഞ്ഞു.
Last Updated : Dec 3, 2020, 4:35 PM IST