തൃശ്ശൂർ:പൊലീസിൽ കാര്യമായ മാറ്റം വരുത്തേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാങ്കേതിക വിദ്യയിലൂന്നിയുള്ള പരിശീലനം ഇനി മുതൽ പൊലീസ് സേനയ്ക്ക് നൽകുമെന്നും പഴയ പൊലീസ് മുഖം മാറ്റി മാനുഷിക മുഖം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശ്ശൂര്‍ രാമവര്‍മ്മപുരത്ത് കോസ്റ്റൽ പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തെറ്റ് ചെയ്താൽ കർശന നടപടി, ആത്മാർത്ഥമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും: പിണറായി - തെറ്റ് ചെയ്താൽ കർശന നടപടി
പൊലീസ് സേനയില്‍ ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. സംഭവിക്കാൻ പാടില്ലാത്തത് സേനയിൽ സംഭവിക്കരുത്. തെറ്റ് ചെയ്താൽ കർശന നടപടി എടുക്കുകയെന്നതാണ് സർക്കാർ നയമെന്നും മുഖ്യമന്ത്രി
പൊലീസ് സേനയില്‍ ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. സംഭവിക്കാൻ പാടില്ലാത്തത് സേനയിൽ സംഭവിക്കരുത്. തെറ്റ് ചെയ്താൽ കർശന നടപടി എടുക്കുകയെന്നതാണ് സർക്കാർ നയം. ആത്മാർത്ഥമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. അല്ലാത്തവരെ സംരക്ഷിക്കില്ല എന്നതാണ് നിലപാടെന്നും പിണറായി പറഞ്ഞു.
സംസ്ഥാനത്തെ തീരദേശ ജില്ലകളിൽ നിന്ന് ലഭിച്ച 17,000 അപേക്ഷകരിൽ നിന്നാണ് അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 177 പേരെ കോസ്റ്റൽ പൊലീസ് കേഡറ്റുകളായി തെരഞ്ഞെടുത്തത്. മത്സ്യത്തൊഴിലാളികളോടുള്ള സംസ്ഥാന സർക്കാരിന്‍റെ ആദരമാണ് കോസ്റ്റൽ പൊലീസ് വാർഡൻമാരെന്ന് കേഡറ്റുകളുടെ പരേഡിന് അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി എസ് സുനിൽകുമാർ, ഡിജിപി ലോക്നാഥ് ബെഹ്റ, അക്കാദമി ഡയറക്ടർ ബി സന്ധ്യ, ട്രെയിനിങ് ഡയറക്ടർ അനൂപ് ജോൺ കുരുവിള തുടങ്ങിയവർ പങ്കെടുത്തു.