തൃശൂർ:സിവിൽ ഡിഫൻസ് ദിനത്തോട് അനുബന്ധിച്ച് കൊടുങ്ങല്ലൂർ മുൻസിപ്പൽ കോംപ്ലക്സിൽ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടി കൊടുങ്ങല്ലൂർ ഹെൽത്ത് സൂപ്പർ വൈസർ കെവി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പോസ്റ്റ് വാർഡൻ കെഎം അബ്ദുൽ ജമാൽ അധ്യക്ഷത വഹിച്ചു.
രക്ഷാപ്രവർത്തനങ്ങളും ബോധവൽക്കരണ സന്ദേശവുമായി സിവിൽ ഡിഫൻസ് ദിനം ആഘോഷിച്ചു - rescue and awareness messages
തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കൊടുങ്ങല്ലൂർ നഗരസഭയിലെ 46 പോളിങ് ബൂത്തുകൾ ആണുവിമുക്തമാക്കാനുള്ള ലിസ്റ്റ് ആരോഗ്യ സൂപ്പർ വൈസർ കൊടുങ്ങല്ലൂർ ഫയർ ആൻഡ് റെസ്ക്യൂ സീനിയർ ഓഫിസർ എം എൻ സുധന് കൈമാറി
![രക്ഷാപ്രവർത്തനങ്ങളും ബോധവൽക്കരണ സന്ദേശവുമായി സിവിൽ ഡിഫൻസ് ദിനം ആഘോഷിച്ചു Civil Defense Day സിവിൽ ഡിഫൻസ് ദിനം rescue and awareness messages തൃശൂർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9787807-623-9787807-1607271594732.jpg)
തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കൊടുങ്ങല്ലൂർ നഗരസഭയിലെ 46 പോളിങ് ബൂത്തുകൾ ആണുവിമുക്തമാക്കാനുള്ള ലിസ്റ്റ് ആരോഗ്യ സൂപ്പർ വൈസർ കൊടുങ്ങല്ലൂർ ഫയർ ആൻഡ് റെസ്ക്യൂ സീനിയർ ഓഫിസർ എം എൻ സുധന് കൈമാറി. കേരള വർമ ഹൈസ്കൂളിന് വടക്കുവശത്ത് നീതി വിലാസം കോളനിയിൽ സിവിൽ ഡിഫൻസ് ഡേയുടെ ഭാഗമായി നടന്ന ചടങ്ങിൽ കോളനി നിവാസികൾക് ഗ്യാസ് സിലിണ്ടറിന്‍റെ അപകടങ്ങളും സുരക്ഷയും എന്ന വിഷയത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് എം എൻ സുധൻ നയിച്ചു. സിവിൽ ഡിഫൻസിനെകുറിച്ചുള്ള ബുക്ക് ലെറ്റ് വിതരണം ചെയ്തു. ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ഹബീബുള്ള സ്വഗതവും സിവിൽ ഡിഫൻസ് അംഗം പിഎം ഷിഹാബ് നന്ദിയും പറഞ്ഞു.