നികുതി വെട്ടിച്ച് സിഗരറ്റ് വിൽക്കുന്ന സംഘം പിടിയിൽ - വ്യാജ സ്റ്റിക്കർ
ജി.എസ്.ടി വകുപ്പിൻ്റെ പരിശോധനയിലാണ് പ്രമുഖ ബ്രാൻഡിൻ്റെ വ്യാജ സ്റ്റിക്കർ പതിച്ച് സിഗരറ്റ് വിൽപ്പന നടത്തിയിരുന്ന സംഘം പിടിയിലായത്. വ്യാജ സ്റ്റിക്കറുകളും രണ്ട് കോടി രൂപയും സംഘത്തിൽ നിന്നും പിടിച്ചെടുത്തു

തൃശൂർ: തൃശൂരിൽ നികുതി വെട്ടിച്ച് സിഗരറ്റ് വിൽക്കുന്ന സംഘം പിടിയിൽ. വ്യാജ സ്റ്റിക്കറുകളും രണ്ട് കോടി രൂപയും സംഘത്തിൽ നിന്നും പിടിച്ചെടുത്തു. ജി.എസ്.ടി വകുപ്പിൻ്റെ പരിശോധനയിലാണ് പ്രമുഖ ബ്രാൻഡിൻ്റെ വ്യാജ സ്റ്റിക്കർ പതിച്ച് സിഗരറ്റ് വിൽപ്പന നടത്തിയിരുന്ന സംഘം പിടിയിലായത്. ലോക്ക് ഡൗണിലും സിഗരറ്റ് ലഭ്യതയിൽ കുറവ് വരാത്തത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന സിഗരറ്റ് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നികുതി വെട്ടിച്ച് വിൽപന നടത്തുന്നതായി കണ്ടെത്തുകയായിരുന്നു. നികുതി വകുപ്പ് മാസങ്ങളായി നിരീക്ഷണം നടത്തിയ ശേഷമാണ് ഇവരെ പിടികൂടിയത്. ഇതിലൂടെ സർക്കാരിന് വൻ നികുതി നഷ്‌ടമാണ് ഉണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നും നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.