കേരളം

kerala

ETV Bharat / state

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കർശന നിബന്ധനകളോടെ എഴുന്നള്ളിക്കാൻ അനുമതി - എഴുന്നള്ളിക്കാൻ അനുമതി

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മാത്രം എഴുന്നള്ളിക്കാനാണ് അനുമതി ലഭിച്ചത്. ആഴ്‌ചയില്‍ രണ്ടുതവണ മാത്രമെ എഴുന്നള്ളിക്കാവു.

chethikkottukavu ramachandran  തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ  എഴുന്നള്ളിക്കാൻ അനുമതി  permission to use chethikkottukavu ramachandran
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ കർശനനിബന്ധനകളോടെ അനുമതി

By

Published : Feb 11, 2021, 6:26 PM IST

തൃശൂർ:തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കര്‍ശന ഉപാധികളോടെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കാന്‍ അനുമതി. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മാത്രം എഴുന്നള്ളിക്കാനാണ് അനുമതി ലഭിച്ചത്. ആഴ്‌ചയില്‍ രണ്ടുതവണ മാത്രമെ എഴുന്നള്ളിക്കാവു എന്നും ആനയോടൊപ്പം നാലു പാപ്പാന്‍മാരു വേണമെന്നും നിര്‍ദ്ദേശമുണ്ട്.

കേരളത്തിലെ ജീവിച്ചിരിക്കുന്ന നാട്ടാനകളിൽ ഏറ്റവും തലപ്പൊക്കമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ഗുരുവായൂർ കോട്ടപ്പടിയിൽ ഗൃഹപ്രവേശത്തിനെത്തിച്ചപ്പോൾ പടക്കം പൊട്ടിയത് കേട്ട് പരിഭ്രാന്തിയിലായ ആന രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നു. തുടർന്ന് വിലക്കിലായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. 2019 ഫെബ്രുവരിയിലായിരുന്നു സംഭവം.

2020 മാർച്ചിലും കർശന നിയന്ത്രണങ്ങളോടെ തൃശൂർ, പാലക്കാട് ജില്ലകളിൽ മാത്രം ആനയെ എഴുന്നള്ളിക്കാൻ നാട്ടാന പരിപാലന ജില്ലാ നിരീക്ഷണ സമിതി തീരുമാനിച്ചിരുന്നു.

ABOUT THE AUTHOR

...view details