കേരളം

kerala

ETV Bharat / state

ചാവക്കാട് പുന്ന നൗഷാദ് വധത്തിൽ മുഖ്യപ്രതി അറസ്റ്റിൽ - ചാവക്കാട് പുന്ന നൗഷാദ് വധക്കേസ്

വടക്കേക്കാട് അവിയൂർ വാലി പറമ്പിൽ സെബീറിനെയാണ് (30) കുന്ദംകുളം അസിസ്റ്റന്‍റ് കമ്മിഷണർ ടി എസ് സിനോജും സംഘവും അറസ്റ്റ് ചെയ്തത്.

എസ്‌ഡിപിഐ നേതാവ്

By

Published : Aug 12, 2019, 11:03 PM IST

തൃശൂർ: കോൺഗ്രസ് പ്രവർത്തകനായ ചാവക്കാട് പുന്ന നൗഷാദ് വധക്കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വടക്കേക്കാട് അവിയൂർ വാലി പറമ്പിൽ സെബീറിനെയാണ് (30) കുന്ദംകുളം അസിസ്റ്റന്‍റ് കമ്മിഷണർ ടി എസ് സിനോജും സംഘവും അറസ്റ്റ് ചെയ്തത്. പിടിയിലായ സെബീർ എസ്‌ഡിപിഐ സജീവ പ്രവർത്തകനും പോപ്പുലർ ഫ്രണ്ട് മന്ദലാംകുന്ന് ഏരിയ പ്രസിഡന്‍റുമാണ്. ഇന്ന് ചങ്ങരംകുളത്ത് നിന്നാണ്‌ അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതി സംഭവ ശേഷം വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.

ABOUT THE AUTHOR

...view details