തൃശൂര്‍: ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 35 കുട്ടികളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. പത്ത് വയസിലുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയത് നഴ്‌സ് ഉൾപ്പെടെയുള്ള ആരോഗ്യ സംഘമായതിനാലാണ് ഇവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. തിരുവത്രയിലെ അങ്കണവാടിയിൽ അഞ്ച് ദിവസം മുമ്പായിരുന്നു കുത്തിവെപ്പ് നടത്തിയത്. രണ്ട് ദിവസം മുമ്പ് സംഘത്തിലെ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രി അധികൃതർ കുട്ടികളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കാൻ നിർദേശം നൽകുകയായിരുന്നു.
ചാവക്കാട് ആശുപത്രിയിലെ നഴ്‌സിന് കൊവിഡ്; 35 കുട്ടികൾ നിരീക്ഷണത്തില്‍ - തിരുവത്ര അങ്കണവാടി
രണ്ട് ദിവസം മുമ്പ് സംഘത്തിലെ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രി അധികൃതർ പ്രതിരോധ കുത്തിവെപ്പ് നൽകിയ കുട്ടികളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കാൻ നിർദേശം നൽകുകയായിരുന്നു.
![ചാവക്കാട് ആശുപത്രിയിലെ നഴ്‌സിന് കൊവിഡ്; 35 കുട്ടികൾ നിരീക്ഷണത്തില്‍ ചാവക്കാട് ആശുപത്രി ചാവക്കാട് കൊവിഡ് chavakkad covid തിരുവത്ര അങ്കണവാടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7636436-thumbnail-3x2-kk.jpg)
ചാവക്കാട് ആശുപത്രിയിലെ നഴ്‌സിന് കൊവിഡ്; 35 കുട്ടികൾ നിരീക്ഷണത്തില്‍
ഇവർക്കായി വീടുകളിൽ പ്രത്യേക ശുചിമുറി സൗകര്യം ഒരുക്കണമെന്നും പുറത്തേക്ക് വിടാന്‍ പാടില്ലെന്നും പനി, തലവേദന, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടപ്പിക്കുകയാണെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കാനും വീട്ടുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾ കുത്തിവെപ്പിനായി എത്തിയത് മാതാപിതാക്കൾക്ക് ഒപ്പമായതിനാൽ ഇവരും രോഗം ബാധിക്കുമോയെന്ന ആശങ്കയിലാണ്. തീരപ്രദേശങ്ങളിൽ പല കുടുംബങ്ങൾക്കും ഒരു ശുചിമുറി മാത്രമുള്ളതിനാൽ ആരോഗ്യവകുപ്പിന്‍റെ നിർദേശങ്ങൾ കൃത്യമായി പാലിക്കാനും ഇവർക്ക് സാഹചര്യമില്ല.