തൃശൂർ ജില്ലയിലെ കണ്ടെയിൻമെന്‍റ് സോണുകളിൽ മാറ്റം - കണ്ടെയിൻമെന്‍റ് സോണുകളിൽ മാറ്റം
കോർപറേഷനിലെ 36,48 വാർഡുകളെയാണ് കണ്ടെയിൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കിയത്.

തൃശൂർ ജില്ലയിലെ കണ്ടെയിൻമെന്‍റ് സോണുകളിൽ മാറ്റം
തൃശൂർ :കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി പ്രഖ്യാപിച്ച ജില്ലയിലെ കണ്ടെയിൻമെൻ്റ് സോണുകളിൽ മാറ്റം. തൃശൂർ കോർപറേഷനിലെ 36,48 വാർഡുകളെയാണ് കണ്ടെയിൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കിയത്. തേക്കിൻക്കാട്, ഒളരിക്കര വാർഡുകളാണ് ഇവ. അതേസമയം ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ 07,08,11,12 എന്നീ നാല് വാര്‍ഡുകള്‍, ചാലക്കുടി നഗരസഭയുടെ 16,19,21,30,31,35,36 എന്നീ ഏഴ് ഡിവിഷനുകള്‍ ,തൃശൂര്‍ കോര്‍പ്പറേഷന്‍റെ 35,39,49,51 എന്നീ നാല് ഡിവഷനുകള്‍ എന്നിവ കണ്ടെയിൻമെൻ്റ് സോണുകളായി തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.