കേരളം

kerala

ETV Bharat / state

70 കിലോ കഞ്ചാവുമായി സ്ത്രീകളടക്കം നാലുപേർ കസ്റ്റഡിയില്‍ - ചാലക്കുടി കോടതി ജംങ്ഷനില്‍ വെച്ച് കഞ്ചാവ് വേട്ട

ചാലക്കുടി കോടതി ജംങ്ഷനില്‍ വ്യാഴാഴ്‌ച പുലര്‍ച്ചെയാണ് എക്‌സൈസ് നടപടി

ചാലക്കുടിയിൽ എക്സെെസിന്‍റെ വൻ കഞ്ചാവ് വേട്ട  തൃശൂര്‍ ഇന്നത്തെ വാര്‍ത്ത  Chalakkudi todays news  ചാലക്കുടി കോടതി ജംങ്ഷനില്‍ വെച്ച് കഞ്ചാവ് വേട്ട  Chalakkudi court junction cannabis hunt
ചാലക്കുടിയിൽ എക്സെെസിന്‍റെ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് രണ്ട് കോടിയുടെ 70 കിലോ

By

Published : Mar 10, 2022, 3:09 PM IST

Updated : Mar 10, 2022, 3:15 PM IST

തൃശൂര്‍:ചാലക്കുടിയിൽ എക്സെെസിന്‍റെ വൻ കഞ്ചാവ് വേട്ട. 70 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിലായി. കോടതി ജങ്ഷനില്‍ വച്ച് ഇന്ന് (10.03.2022) പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് എക്‌സൈസ് നടപടി. കഞ്ചാവിന് രണ്ട് കോടി രൂപ വിലമതിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

രണ്ട് കാറുകളിലായി ലഹരിവസ്‌തു കടത്തുന്നതിനിടെ, വയനാട് മേപ്പാടി സ്വദേശി മുനീർ, ഭാര്യ മെെസൂര്‍ സ്വദേശിനി ശാരദ, ബന്ധു ശ്വേത, മണ്ണാർക്കാട് സ്വദേശി താഴത്തെകല്ലടി വീട്ടിൽ ഇസ്‌മയിൽ എന്നിവരെയാണ് പിടിയിലായത്. തൃശൂര്‍ എക്‌സൈസ് ഇന്‍റലിജന്‍സ് സംഘമാണ് കസ്‌റ്റഡിയിലെടുത്തത്. കോയമ്പത്തൂരിൽ നിന്ന് നെടുമ്പാശേരിയിലേക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവ്.

നടപടി ഇന്‍റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തില്‍

നെടുമ്പാശേരിയിലെ രഹസ്യ ഗോഡൗണിലേയ്ക്ക് എത്തിക്കാനായിരുന്നു പ്രതികളുടെ പദ്ധതി. ഇതിനായി കൊയമ്പത്തൂരില്‍ നിന്നാണ് ഇവര്‍ കാറുകൾ വാടകയ്‌ക്കെടുത്തത്. നെടുമ്പാശേരി എയര്‍പോര്‍ട്ടിലേയ്ക്ക് യാത്രക്കാരെന്ന വ്യാജേനയാണ് കോയമ്പത്തുരിൽ നിന്ന് ഇവർ കഞ്ചാവ് കടത്തിയത്. ഇന്‍റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

പിടിയിലായ ഇസ്‌മയില്‍ കഞ്ചാവ് കടത്തിന്‍റെ മുഖ്യ കണ്ണിയാണെന്ന് എക്സെെസ് അറിയിച്ചു. ആന്ധ്രയിലുള്ള സംഘമാണ് കഞ്ചാവ് ഇവര്‍ക്ക് കോയമ്പത്തൂരിലെത്തിച്ച് നല്‍കിയത്. എക്സെെസ് ഇന്‍റലിജന്‍സും ചാലക്കുടി റെയ്ഞ്ച് സംഘവും എന്‍.എച്ച് പട്രോളിങ് സംഘവും സംയുക്തമായിട്ടായിരുന്നു പരിശോധന.

ALSO READ:ഒന്നര വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു; മുത്തശ്ശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ അമ്മ

ഇന്‍റലിജന്‍സ് ഇന്‍സ്‌പെക്‌ടര്‍ എസ് മനോജ് കുമാര്‍, ചാലക്കുടി റെയ്ഞ്ച് ഇന്‍സ്‌പെക്‌ടര്‍ അശ്വിന്‍ കുമാര്‍, അസി.ഇസ്പെക്ട് കെ.മണികണ്‌ഠന്‍, ഇന്‍റലിജന്‍സ് ഓഫിസര്‍മാരായ ഷിബു കെ.എസ്. സുരേന്ദ്രന്‍ പി.ആര്‍, ലോനപ്പന്‍ കെ.ജെ, സുനില്‍കുമാര്‍ പി.ആര്‍, വനിത സി.ഇ.ഒ, സിജി എന്നിവര്‍ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Last Updated : Mar 10, 2022, 3:15 PM IST

ABOUT THE AUTHOR

...view details