തൃശൂര്‍: കൊടുങ്ങല്ലൂർ മേത്തലയില്‍ ഉറങ്ങിക്കിടന്ന സ്‌ത്രീയുടെ മാല കവര്‍ന്നു. ചാലക്കുളം തലപ്പള്ളി സ്വദേശി ഹേമയുടെ മാലയാണ് കവർന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
അടുക്കള വാതിൽ കുത്തിത്തുറന്ന് വീടിനുള്ളിൽ കയറിയ മോഷ്‌ടാവ്, ഉറങ്ങിക്കിടക്കുകയായിരുന്ന ഹേമയുടെ ഒന്നര പവൻ തൂക്കമുള്ള മാല കവർന്നെടുക്കുകയായിരുന്നു. മാല പൊട്ടിക്കുന്നതിനിടെ ഹേമ ഉണർന്ന് ബഹളം വച്ചതോടെ മോഷ്‌ടാവ് ഓടി രക്ഷപ്പെട്ടു.