തൃശൂർ:എറിയാട് വീട്ടിൽ ഉറങ്ങിക്കിന്ന വീട്ടമ്മയുടെ മാല കവർന്നതായി പരാതി. മാടവന ഒ.എസ് മില്ലിന് തെക്കുവശം കിഴക്കെ ചേല വീട്ടിൽ മുംതാസിൻ്റെ (60) മാലയാണ് മോഷ്‌ടിച്ചത്. ഇന്ന് (നവംബർ 4) പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
വീട്ടില്‍ കയറി മോഷണം; ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല കവർന്നതായി പരാതി - മാല മോഷ്‌ടിച്ചു
എറിയാട് മാടവന ഒ.എസ് മില്ലിന് തെക്കുവശം കിഴക്കെ ചേല വീട്ടിൽ മുംതാസിൻ്റെ (60) മാലയാണ് മോഷ്‌ടിച്ചത്.
എറിയാട് വീടിനുള്ളിൽ കയറി മോഷണം; ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല കവർന്നു
മുറിയിൽ കിടന്ന് ഉറങ്ങുമ്പോൾ മുഖത്ത് വെളിച്ചമടിച്ചതിനെ തുടർന്ന് ഉണർന്ന മുംതാസ് മോഷ്‌ടാവിനെ കണ്ട് നിലവിളിച്ചു. ഇതിനിടെ മോഷ്‌ടാവ് മാലയിൽ പിടിത്തമിട്ടു. ബലപ്രയോഗത്തിനിടെ മാലയുടെ ഒരു ഭാഗം പൊട്ടിച്ചെടുത്ത് മോഷ്‌ടാവ് ഓടി രക്ഷപ്പെട്ടതായാണ് പരാതി.
ബർമുഡയും ടീ ഷർട്ടും ധരിച്ച് തൊപ്പി വെച്ചയാളാണ് മോഷണം നടത്തിയതെന്നും ഒന്നേകാൽ പവൻ നഷ്‌ടപ്പെട്ടതായും മുംതാസ് പറയുന്നു. സമീപത്തെ കടമ്പോട്ട് ഐഷുവിൻ്റെ വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്.