കേരളം

kerala

ETV Bharat / state

'ഹിന്ദു ദൈവങ്ങളെ അപമാനിച്ച് പോസ്റ്റിട്ടു' ; ഹാജരാകാന്‍ കുഞ്ഞില മാസിലാമണിക്കെതിരെ രണ്ടുമാസത്തിനിപ്പുറം നോട്ടിസ് - ഹിന്ദു ദൈവങ്ങളെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന പരാതിയിൽ സംവിധായക കുഞ്ഞില മാസിലാമണിക്കെതിരെ കേസ്

ഹിന്ദു ദൈവങ്ങളെ അപമാനിച്ച് ഫേസ്ബുക്കിൽ മെയ് 18ന് പോസ്റ്റിട്ടതിനെ തുടർന്ന് കുഞ്ഞില മാസിലാമണിക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. തൃശൂർ സ്വദേശിയുടെ പരാതിയിന്മേലാണ് നടപടി

case filed against Knjila Mascillamani social media post allegedly insulting Hindu Gods  ഹിന്ദു ദൈവങ്ങളെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട് കുഞ്ഞില മാസിലാമണി  സംവിധായക കുഞ്ഞില മാസിലാമണിക്കെതിരെ കേസ്  ഹിന്ദു ദൈവങ്ങളെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന പരാതിയിൽ സംവിധായക കുഞ്ഞില മാസിലാമണിക്കെതിരെ കേസ്  കുഞ്ഞില മാസിലാമണിക്കെതിരെ കേസെടുത്ത് ഒറ്റപ്പാലം പൊലീസ്
ഹിന്ദു ദൈവങ്ങളെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; സംവിധായക കുഞ്ഞില മാസിലാമണിക്കെതിരെ കേസ്

By

Published : Jul 19, 2022, 11:15 AM IST

തൃശൂർ : ഹിന്ദു ദൈവങ്ങളെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന പരാതിയിൽ സംവിധായിക കുഞ്ഞില മാസിലാമണിക്കെതിരെ കേസ്. ഒരാഴ്‌ചയ്‌ക്കകം സ്റ്റേഷനിൽ ഹാജരാകാൻ ഒറ്റപ്പാലം പൊലീസ് തിങ്കളാഴ്‌ച നോട്ടിസ് അയച്ചു. മെയ് 18ന് ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് തൃശൂർ സ്വദേശിയുടെ പരാതിയിന്മേലാണ് നടപടി.

ഐപിസി സെക്ഷൻ 153 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മെയ് 26 നാണ് കേസെടുത്തതെന്നും ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റിനെ തുടര്‍ന്നായിരുന്നു നടപടിയെന്നുമാണ് ഒറ്റപ്പാലം പൊലീസിന്‍റെ വിശദീകരണം.

Also read: കുഞ്ഞിലയുടെ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് അക്കാദമി; രഞ്‌ജിത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കത്ത്

വനിത ചലച്ചിത്ര മേളയില്‍ നിന്ന് സംവിധായിക കുഞ്ഞില മാസിലാമണിയുടെ 'അസംഘടിതര്‍' ഒഴിവാക്കിയതിനെതിരെ പ്രതിഷേധിച്ചതിന് ഇവരെ ഞായറാഴ്‌ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ട് മാസത്തോളം പഴക്കമുള്ള പരാതിയില്‍ ഇപ്പോള്‍ വിളിപ്പിച്ചത് താന്‍ സര്‍ക്കാരിന്‍റെ വിമര്‍ശകയായതിനാലാണെന്ന് കുഞ്ഞില ആരോപിച്ചു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details