കേരളം

kerala

ETV Bharat / state

വിവാദ കാർട്ടൂൺ; പുരസ്‌കാരം പിന്‍വലിക്കില്ലെന്ന് കേരള ലളിതകലാ അക്കാദമി - അവാർഡ്

ബിഷപ്പിന്‍റെ അംശവടി അധികാരത്തിന്‍റെ ചിഹ്നമാണ്, വിശ്വാസത്തിന്‍റേതല്ലെന്ന് തൃശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് വ്യക്തമാക്കി.

വിവാദ കാർട്ടൂൺ; തീരുമാനത്തിൽ മാറ്റമില്ലെന്ന് കേരള ലളിതകലാ അക്കാദമി

By

Published : Jun 17, 2019, 6:20 PM IST

Updated : Jun 17, 2019, 6:34 PM IST

തൃശൂർ: കാർട്ടൂൺ പുരസ്‌കാര തീരുമാനത്തിൽ മാറ്റം വേണ്ടെന്ന് കേരള ലളിതകലാ അക്കാദമി. ജൂറി തീരുമാനത്തിനൊപ്പം ഉറച്ചുനിൽക്കുന്നതായി ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് വ്യക്തമാക്കി. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വിമർശിക്കുന്ന കാർട്ടൂണിന് പുരസ്‌കാരം നൽകാൻ എക്സിക്യുട്ടീവും ജനറൽ കൗൺസിലും ഏകകണ്ഠമായാണ് തീരുമാനം എടുത്തത്. ബിഷപ്പിന്‍റെ അംശവടി അധികാരത്തിന്‍റെ ചിഹ്നമാണ്, വിശ്വാസത്തിന്‍റേതല്ലെന്നും ചെയർമാൻ നേമം പുഷ്പരാജ് കൂട്ടിച്ചേർത്തു. കേരള ലളിതകലാ അക്കാദമി ഭാരവാഹികൾ തൃശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിവാദ കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കുന്നതിലെ നിലപാട് വ്യക്തമാക്തിയത്.

പുരസ്‌കാരം പിന്‍വലിക്കില്ലെന്ന് കേരള ലളിതകലാ അക്കാദമി

പുരസ്‌കാരത്തെ സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ അക്കാദമി നിർവ്വാഹക സമിതിയും ജനറൽ കൗൺസിലും യോഗം ചേര്‍ന്നിരുന്നു. കാർട്ടൂൺ ഏതെങ്കിലും മതത്തെയോ മതചിഹ്നങ്ങളെയോ അപകീർത്തിപ്പെടുത്തുന്നില്ലെന്നാണ് കണ്ടെത്തൽ. കാർട്ടൂൺ ആരുടെയെങ്കിലും വിശ്വാസത്തെയോ അവകാശങ്ങളെയോ ഭരണഘടനാപരമായി ലംഘിക്കുന്നുണ്ടോ എന്നതില്‍ നിയമ വിദഗ്ദരുമായി ചർച്ച ചെയ്യാനാണ് അക്കാദമി തീരുമാനമെന്ന് ഭാരവാഹികൾ അറിയിച്ചു.

പുരസ്‌കാരം പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ പുനഃപരിശോധിക്കുമെന്നും ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കാർട്ടൂണിൽ ഫ്രാങ്കോ മുളയ്ക്കലിന്‍റെ കയ്യിലുള്ള അംശവടി മതചിഹ്നമാണെന്നും അതിൽ അടിവസ്ത്രം തൂക്കിയിട്ടത് മതത്തെ അവഹേളിക്കുന്നതാണെന്നും വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. കേരള ശബ്ദത്തിന്‍റെ സഹപ്രസിദ്ധീകരണമായ ഹാസ്യകൈരളിയിലാണ് പുരസ്കാരത്തിനർഹമായ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നത്.

Last Updated : Jun 17, 2019, 6:34 PM IST

ABOUT THE AUTHOR

...view details