തൃശൂര്‍:ഫോട്ടോയ്‌ക്ക് പോസ് ചെയ്യിക്കാനായി ആനയെ ഉപദ്രവിച്ച പാപ്പാന്‍ അറസ്റ്റില്‍. ഒന്നാം പാപ്പാന്‍ കണ്ണനാണ് അറസ്റ്റിലായത്. തൊട്ടിപ്പാൾ മഹാവിഷ്‌ണു ക്ഷേത്രത്തിൽ വച്ച് പാമ്പാടി സുന്ദരൻ എന്ന നാട്ടാനയെ ഫോട്ടോക്ക് പോസ് ചെയ്യിക്കുന്നതിന്‍റെ ഭാഗമായി തല ഉയർത്തിപ്പിടിക്കാൻ കണ്ണൻ നിർബന്ധിക്കുകയായിരുന്നു. ഇതിനായി ആനയെ കണ്ണന്‍ ഉപദ്രവിച്ചു. ഇയാള്‍ക്കെതിരെ 1972ലെ വന്യ ജീവി സംരക്ഷണ നിയമ പ്രകാരമാണ് ചാലക്കുടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് കേസ് എടുത്തത്.
ഫോട്ടോയ്ക്ക് പോസ് ചെയ്യിക്കാൻ ആനയെ ഉപദ്രവിച്ച പാപ്പാൻ പിടിയില്‍ - pambadi sundaran
പാമ്പാടി സുന്ദരൻ എന്ന നാട്ടാനയെ ഉപദ്രവിച്ച ഒന്നാം പാപ്പാന്‍ കണ്ണനാണ് പിടിയിലായത്.
ഫോട്ടോയ്ക്ക് പോസ് ചെയ്യിക്കാൻ ആനയെ ഉപദ്രവിച്ച പാപ്പാൻ പിടിയില്‍
ഇയാളെ അറസ്റ്റ് ചെയ്‌ത് ഇരിഞ്ഞാലക്കുട കോടതിയിൽ ഹാജരാക്കി. ആറാട്ടുപുഴ ഉൽസവത്തിനു മുമ്പാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. ചാലക്കുടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ സുമ സ്‌കറിയയുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.