തൃശ്ശൂര്‍ :കാര്‍ പാറമടയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് മൂന്ന് മരണം. കൊമ്പടിഞ്ഞാമാക്കൽ സ്വദേശികളായ ശ്യാം, ജോർജ്, മൂരിക്കാട് സ്വദേശി ടിറ്റോ, എന്നിവരാണ് മരിച്ചത്. തൃശ്ശൂര്‍ മാള കുഴിക്കാട്ടുശ്ശേരിയില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം.
തൃശ്ശൂരില്‍ കാര്‍ പാറമടയിലേക്ക് മറിഞ്ഞ് അപകടം ; മൂന്ന് മരണം - Thrissur Car Quarry Accident
Car Fell In to Quarry 3 Dies : തൃശ്ശൂര്‍ മാളയില്‍ കാര്‍ പാറമടയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് മരണം.
Published : Jan 16, 2024, 7:05 AM IST
|Updated : Jan 16, 2024, 7:36 AM IST
വൈകാതെ ആളൂര്‍ പൊലീസും മാള ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കാര്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നായിരുന്നു ചാലക്കുടിയില്‍ നിന്നും സ്‌കൂബ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്.
ഇവര്‍ പാറമടയിലെ വെള്ളക്കെട്ടില്‍ നടത്തിയ തെരച്ചിലിനൊടുവില്‍ പുലര്‍ച്ചെ 12:45 ഓടെ കാറില്‍ നിന്നും മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ കുഴിക്കാട്ടുശ്ശേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയന്ത്രണം നഷ്‌ടപ്പെട്ട് കാര്‍ പാറമടയിലേക്ക് വീണതാകാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.