കേരളം

kerala

ETV Bharat / state

നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം - latest news in kerala

ആറാട്ടുപുഴയിലെ മന്ദാരം കടവില്‍ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

car accident in Arattupuzha Thrissur  car accident  Thrissur  news updates in Thrissur  latest news in Thrissur  നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു  ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  ആറാട്ടുപുഴ  ആറാട്ടുപുഴ കാറപകടം  നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു  kerala news updates  latest news in kerala  ആറാട്ടുപുഴയിലെ മന്ദാരം കടവില്‍ കാറപകടം
ആറാട്ടുപുഴയിലെ മന്ദാരം കടവില്‍ കാറപകടം

By

Published : Dec 19, 2022, 4:36 PM IST

ആറാട്ടുപുഴയിലെ മന്ദാരം കടവില്‍ കാറപകടം

തൃശൂര്‍:ആറാട്ടുപുഴ മന്ദാരം കടവിൽ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു. ആറ് വയസുകാരന്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ഒല്ലൂര്‍ ചിയാരം സ്വദേശിയായ രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ (62), ചെറുമകന്‍ സമര്‍ഥ് (6) എന്നിവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന രാജേന്ദ്ര ബാബുവിന്‍റെ മകന്‍ ശരത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ആറാട്ടുപുഴയിലെ റിസോര്‍ട്ടില്‍ വിവാഹത്തിനെത്തിയപ്പോഴാണ് അപകടം.

ആറാട്ടുപുഴ പാലത്തിന് അടിയിലൂടെയുള്ള റോഡിലൂടെ റിസോര്‍ട്ടിലേക്ക് പോകവെ എതിരെ വന്ന വാഹനത്തിന് വഴിയൊരുക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. ചേര്‍പ്പ് പൊലീസും ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പതിനഞ്ചടി താഴ്‌ചയിലേക്ക് വീണ കാറിൽ നിന്നും ആളുകളെ സാഹസികമായാണ് പുറത്തെടുത്തതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

അപകടത്തിൽ പരിക്കേറ്റ ശരത്തിനെ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരത്തിന്‍റെ നില തൃപ്‌തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details