തൃശൂർ:ഒല്ലൂരിൽ ബസിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. അമ്മാടം പുത്തറയ്ക്കൽ കുരുതുകുളങ്ങര പെല്ലിശ്ശേരിയിൽ ജോയ് ആണ് (59) മരിച്ചത്. ഡ്രൈവറായ ജോയ് ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം.
ബസ് എടുത്തത് അപ്രതീക്ഷിതമായി; റോഡിൽ തലയിടിച്ച് വീണയാൾക്ക് ദാരുണാന്ത്യം - ollur accident
അമ്മാടം പുത്തറയ്ക്കൽ കുരുതുകുളങ്ങര പെല്ലിശ്ശേരിയിൽ ജോയ് ആണ് (59) മരിച്ചത്.
ബസ് അപകടം
ബുധനാഴ്‌ച രാവിലെ 9.30ന് ഒല്ലൂർ വ്യവസായ എസ്റ്റേറ്റ് സ്റ്റോപ്പിൽ നിന്നും ബസ് കയറിയതായിരുന്നു ജോയ്. പെട്ടെന്ന് ബസ് എടുത്തതിനെ തുടർന്ന് റോഡിലേക്ക് തലയടിച്ച് വീണ ജോയിയെ ഒല്ലൂരിലെ ആക്‌ടസ് പ്രവർത്തകർ ആദ്യം ജില്ല ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. എന്നാൽ വെള്ളിയാഴ്‌ച പുലർച്ചെ ഒന്നോടെ മരണം സംഭവിക്കുകയായിരുന്നു.