തൃശൂര്‍: പൂരത്തിനും പുലിക്കളിക്കും ശേഷം തൃശൂരിന്‍റെ ആഘോഷങ്ങളിൽ ഇടം നേടിയ ക്രിസ്‌മസ് ബോൺ നത്താലെ ആഘോഷത്തിന്‍റെ ഭാഗമായി ക്രിസ്‍മസ് പാപ്പാമാരെ സ്വീകരിക്കാനൊരുങ്ങുകയാണ് തൃശൂർ നഗരം. ഘോഷയാത്ര വൈകീട്ട് 4.30ന് സെന്‍റ് തോമസ് കോളേജിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്യും.
ക്രിസ്‍മസ് പാപ്പമാരെ സ്വീകരിക്കാനൊരുങ്ങി തൃശൂര്‍ നഗരം - തൃശൂര്‍
ഗിന്നസ് റെക്കോഡിൽ ഇടം നേടിയ ബോൺ നത്താലെ ആഘോഷത്തിൽ പതിനായിരത്തിലേറെ ക്രിസ്‌മസ് പാപ്പമാരാണ് അണിനിരക്കുക.
തൃശൂർ അതിരൂപതയും പൗരാവലിയും സംയുക്തമായാണ് ബോൺ നതാലെ സംഘടിപ്പിക്കുന്നത്. മാലാഖമാരും വിവിധ നിശ്ചല ദൃശ്യങ്ങളും വീല്‍ ചെയറിലും പൊയ്ക്കാലിലും നീങ്ങുന്ന പാപ്പമാരടക്കം പതിനായിരത്തിലേറെ ക്രിസ്‌മസ് പാപ്പമാര്‍ ഘോഷയാത്രയില്‍ അണിനിരക്കും.
ആറാം വർഷമാണ് പാപ്പമാരുടെ സംഗമമായ ബോൺ നത്താലെ നടക്കുന്നത്.ഏറ്റവുമധികം ക്രിസ്‌മസ് പാപ്പമാര്‍ ഒത്തുചേര്‍ന്ന ആദ്യ ബോണ്‍ നത്താലെ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിരുന്നു. അന്ന് 18000 പാപ്പമാരാണ് പരിപാടിയില്‍ പങ്കെടുത്തത്. കേന്ദ്ര മന്ത്രിയായ വി.മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ എ.സി.മൊയ്‌തീൻ,പ്രൊഫ.സി.രവീന്ദ്രനാഥ്, വി.എസ്.സുനിൽകുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും വിവിധ മത-സാമുദായിക നേതാക്കളും ഘോഷയാത്രയിൽ അണിനിരക്കും.