കേരളം

kerala

ETV Bharat / state

പാപ്പാമാര്‍ നിറഞ്ഞാടി; ആഘോഷത്തിമിര്‍പ്പില്‍ തൃശൂര്‍ നഗരം - swaraj round

വൈകിട്ട് അഞ്ച് മണിയോടെ സെന്‍റ് തോമസ് കോളജിൽ നിന്നായിരുന്നു ബോൺ നത്താലെയുടെ ഫ്ലാഗ് ഓഫ്. 18,000 ക്രിസ്‌മസ് പാപ്പാമാര്‍ ഒത്തുചേര്‍ന്ന ആദ്യ ബോണ്‍ നത്താലെ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിരുന്നു

തൃശൂര്‍  ബോൺ നത്താലെ  സ്വരാജ് റൗണ്ട്  ക്രിസ്മസ് പാപ്പമാര്‍  buon natale  thrissur  swaraj round  christmas pappa
ബോൺ നത്താലെ

By

Published : Dec 27, 2019, 8:24 PM IST

Updated : Dec 27, 2019, 9:28 PM IST

തൃശൂര്‍: തൃശൂരിന്‍റെ ആഘോഷങ്ങളിൽ ഇടം നേടിയ ബോൺ നത്താലെ ഇക്കുറിയും വര്‍ണാഭമായി. പതിനായിരത്തിലേറെ ക്രിസ്‌മസ് പാപ്പാമാര്‍ സ്വരാജ് റൗണ്ട് കീഴടക്കി. തൃശൂർ അതിരൂപതയും പൗരാവലിയും സംയുക്തമായാണ് ബോൺ നത്താലെ സംഘടിപ്പിച്ചത്. മാലാഖമാരും വിവിധ നിശ്ചല ദൃശ്യങ്ങളും വീല്‍ചെയറിലും പൊയ്ക്കാലിലും നീങ്ങുന്ന പാപ്പാമാർ അടക്കം പതിനായിരത്തിലേറെ ക്രിസ്‌മസ് പാപ്പാമാര്‍ നഗരത്തെ ക്രിസ്‌മസ് ലഹരിയില്‍ ആറാടിച്ചു.

പാപ്പാമാര്‍ നിറഞ്ഞാടി; ആഘോഷത്തിമിര്‍പ്പില്‍ തൃശൂര്‍ നഗരം

വൈകിട്ട് അഞ്ച് മണിയോടെ സെന്‍റ് തോമസ് കോളജിൽ നിന്നായിരുന്നു നത്താലെയുടെ ഫ്ലാഗ് ഓഫ്. കേന്ദ്ര മന്ത്രി വി.മുരളീധരൻ, മന്ത്രിമാരായ എ.സി.മൊയ്‌തീൻ, പ്രൊഫ.സി.രവീന്ദ്രനാഥ്, വി.എസ്.സുനിൽകുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ,മേയർ അജിത വിജയൻ തുടങ്ങിയവരും വിവിധ രാഷ്ട്രീയ-മത-സാമുദായിക നേതാക്കളും ഘോഷയാത്രയിൽ അണിനിരന്നു. ഏറ്റവുമധികം സാന്താക്ലോസുമാര്‍ ഒത്തുചേര്‍ന്ന ആദ്യ ബോണ്‍ നത്താലെ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിരുന്നു. അന്ന് 18,000 ക്രിസ്‌മസ് പാപ്പാമാരാണ് റൗണ്ട് ചുറ്റാൻ ഇറങ്ങിയിരുന്നത്. ഇത് ആറാം വർഷമാണ് പാപ്പാമാരുടെ സംഗമമായ ബോൺ നത്താലെ നടക്കുന്നത്.

Last Updated : Dec 27, 2019, 9:28 PM IST

ABOUT THE AUTHOR

...view details