കേരളം

kerala

ETV Bharat / state

തൃശ്ശൂര്‍ കരുവന്നൂരില്‍ പുഴയില്‍ ചാടിയ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി - തൃശ്ശൂര്‍ കരുവന്നൂരില്‍ പുഴയില്‍ ചാടി വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തു

ബുധനാഴ്‌ച ഉച്ചയോടെയാണ് വിദ്യാര്‍ഥി പാലത്തില്‍ നിന്ന് ചാടിയത്. ചിമ്മിനി, പീച്ചി ഡാമുകള്‍ തുറന്നത് തെരച്ചില്‍ ദുഷ്‌ക്കരമാക്കിയിരുന്നു.

body of plus two student found on river at Thrissur Karuvannor  plus two student committed to suicide at Thrissur Karuvannor  boy killed himself by jumped into the river at thrissur  തൃശ്ശൂര്‍ കരുവന്നൂരില്‍ പുഴയില്‍ ചാടിയ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  തൃശ്ശൂര്‍ കരുവന്നൂരില്‍ പുഴയില്‍ ചാടി വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തു  തൃശ്ശൂര്‍ കരുവന്നൂരി പതിനേഴുകാരന്‍ ആത്മഹത്യ ചെയ്‌തു
തൃശ്ശൂര്‍ കരുവന്നൂരില്‍ പുഴയില്‍ ചാടിയ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

By

Published : Jul 22, 2022, 7:36 PM IST

തൃശ്ശൂര്‍: കരുവന്നൂരില്‍ പുഴയില്‍ ചാടിയ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ഇരിങ്ങാലക്കുട പുല്ലൂര്‍ അമ്പലനട സ്വദേശി ചുങ്കത്ത് വീട്ടില്‍ ജോസിന്‍റെ മകന്‍ അലന്‍ ക്രിസ്‌റ്റോ (17) ആണ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്‌തത്. കരുവന്നൂരില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ കാട്ടൂര്‍ മുനയത്താണ് മൃതദേഹം കണ്ടെത്തിയത്.

പുഴയില്‍ ചാടിയ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

ബുധനാഴ്‌ച ഉച്ചയോടെയാണ് കരുവന്നൂര്‍ വലിയപാലത്തിന് മുകളില്‍ സൈക്കിളില്‍ എത്തിയ വിദ്യാര്‍ഥി പാലത്തില്‍ നിന്നും പുഴയിലേയ്ക്ക് എടുത്ത് ചാടുകയായിരുന്നു. ബുധനാഴ്‌ച മുതല്‍ ഫയര്‍ഫേഴ്‌സും സ്‌കൂബാ ടീമും പൊലീസും വിദ്യാര്‍ഥിക്കായി പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കില്ലും കണ്ടെത്തിയിരുന്നില്ല. ചിമ്മിനി, പീച്ചി ഡാമുകള്‍ തുറന്നത് തെരച്ചില്‍ ദുഷ്‌ക്കരമാക്കിയിരുന്നു.

വെള്ളിയാഴ്‌ച ഉച്ചയോടെ കാട്ടുര്‍ മുനയം ദ്വീപിന് സമീപത്ത് നിന്നാണ് പുഴയില്‍ വീണ് കിടന്നിരുന്ന മരച്ചില്ലയില്‍ തടഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ മൃതദേഹത്തില്‍ ധരിച്ചിരുന്ന കൊന്ത തിരിച്ചറിഞ്ഞാണ് മൃതദേഹം അലന്‍റേത് തന്നെയെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചത്. ഇരിങ്ങാലക്കുട പൊലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. അവിട്ടത്തൂര്‍ എല്‍ബിഎസ്എം എച്ച്എസ്എസ് പ്ലസ് ടു വിദ്യാര്‍ഥിയാണ് അലന്‍.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details