തൃശൂർ: നാട്ടികയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് തൊഴിലാളികളെ കണ്ടെത്തിയത്. ഇവരെ കരയ്‌ക്കെത്തിച്ചു. തമ്പാന്‍കടവിനടുത്ത് അറപ്പ ഭാഗത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ പറശ്ശിനിക്കടവ് മുത്തപ്പന്‍ എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. തളിക്കുളം സ്വദേശികളായ കഴപ്പംവീട്ടില്‍ ഇഖ്‌ബാല്‍, ചെമ്പനാടന്‍ കുട്ടന്‍, പുത്തന്‍ പാറന്‍ സുബ്രഹ്മണ്യന്‍, ചെമ്പനാടന്‍ വിജയന്‍ എന്നിവരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.
നാട്ടികയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി - തളിക്കുളം വാർത്തകൾ
തമ്പാന്‍കടവിനടുത്ത് അറപ്പ ഭാഗത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ പറശ്ശിനിക്കടവ് മുത്തപ്പന്‍ എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്

നാട്ടികയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യ തൊഴിലാളികളെ രക്ഷപെടുത്തി
നാട്ടികയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
ഇന്ന് പുലര്‍ച്ച നാല് മണിക്കാണ് തളിക്കുളം നമ്പിക്കടവില്‍ നിന്ന് നാലും പേരും മത്സ്യബന്ധനത്തിനായി പോയത്. രാവിലെ 8.30 ഓടെ വള്ളം മുങ്ങികൊണ്ടിരിക്കുന്നതായി മത്സ്യത്തൊഴിലാളികള്‍ കരയിലുള്ളവരോട് ഫോണിലൂടെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ക്കായി തെരച്ചില്‍ നടത്തുകയായിരുന്നു.
Last Updated : Jan 5, 2021, 3:25 PM IST