കേരളം

kerala

ETV Bharat / state

തദ്ദേശ  ഉപതെരഞ്ഞെടുപ്പ്;  മുല്ലശേരി പഞ്ചായത്തിൽ ബി.ജെ.പിക്ക് വിജയം

മുല്ലശേരി പഞ്ചായത്തിൽ താണവീഥി മതുക്കര വാർഡിൽ ബി.ജെ.പി സ്ഥാനാര്‍ഥി പ്രവീണ്‍ ടി.ജിയാണ് വിജയിച്ചത്.

panchayath by-election  panchayath by-election latest news  തദ്ദേശ  ഉപതിരഞ്ഞെടുപ്പ്  മുല്ലശേരി പഞ്ചായത്തിൽ ബി.ജെ.പിക്ക് വിജയം  തൃശൂര്‍ പ്രാദേശിക വാര്‍ത്തകള്‍
തദ്ദേശ  ഉപതിരഞ്ഞെടുപ്പ്;  മുല്ലശേരി പഞ്ചായത്തിൽ ബി.ജെ.പിക്ക് വിജയം

By

Published : Dec 18, 2019, 2:02 PM IST

തൃശൂര്‍: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മുല്ലശേരി പഞ്ചായത്തിൽ ബി.ജെ.പിക്ക് വിജയം. താണവീഥി മതുക്കര വാർഡിൽ ബി.ജെ.പി സ്ഥാനാര്‍ഥി പ്രവീണ്‍ ടി.ജിയാണ് വിജയിച്ചത്. 20 വോട്ടിനാണ് പ്രവീണ്‍ ടി.ജി വിജയിച്ചത്. എല്‍.ഡി.എഫിന് 392 വോട്ടും, യു.ഡി.എഫിന് 156വോട്ടും ബി.ജെ.പിക്ക് 412 വോട്ടും ലഭിച്ചു. മതുക്കര എട്ടാം വാർഡിലെ വോട്ടർ പട്ടികയിലുള്ള l243 വോട്ടർമാരിൽ 966 പേർ വോട്ടവകാശം വിനിയോഗിച്ചു. ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലെ സി.പി.ഐ പ്രതിനിധി പാർട്ടിയിലെ കലഹം മൂലം രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ പ്രാവശ്യം സി.പി.ഐ ജയിച്ച സീറ്റായിരുന്നു ഇത്.

ABOUT THE AUTHOR

...view details