ആഴക്കടൽ മത്സ്യബന്ധന കരാർ; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ - ആഴക്കടൽ മത്സ്യബന്ധന കരാർ
ഇഎംസിസി തട്ടിപ്പാണെന്ന് പറയുമ്പോഴും അവർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രിമാർ തയ്യാറാകുന്നില്ലെന്ന് കെ സുരേന്ദ്രൻ
ആഴക്കടൽ മത്സ്യബന്ധന കരാർ; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ
തൃശൂർ: ആഴക്കടൽ മത്സ്യബന്ധന വിഷയത്തിൽ സത്യം പുറത്ത് വന്നപ്പോൾ ഫിഷറീസ് മന്ത്രിയും, മുഖ്യമന്ത്രിയും ഇഎംസിസി കമ്പനിയെ തള്ളി പറയുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇഎംസിസി തട്ടിപ്പാണെന്ന് പറയുമ്പോഴും അവർക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകുന്നില്ല. അഴിമതികൾ പിടിക്കപ്പെടുമ്പോൾ മുഖ്യമന്ത്രി മുടന്തൻ ന്യായങ്ങൾ പറയുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.