തൃശൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടി ബിജെപി പ്രവര്‍ത്തകര്‍. തൃശൂരിൽ നിന്നും മലപ്പുറം തവന്നൂരിലേക്ക് പോകുന്നതിനിടെ കുന്നംകുളത്തായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കുന്നംകുളത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി ബിജെപി പ്രവര്‍ത്തകര്‍ - മുഖ്യമന്ത്രിക്കെതിരെ കുന്നംകുളത്ത് ബിജെപി പ്രതിഷേധം
തൃശൂർ റോഡിലേക്ക്, ഇടറോഡിൽ നിന്നും ഓടിയെത്തിയ പ്രവർത്തകരാണ് കരിങ്കൊടി വീശിയത്
മുഖ്യമന്ത്രിക്ക് നേരെ കുന്നംകുളത്ത് ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി
തൃശൂർ റോഡിലേക്ക്, ഇടറോഡിൽ നിന്നും ഓടിയെത്തിയ പ്രവർത്തകരാണ് കരിങ്കൊടി വീശിയത്. ഇതിന് മുന്‍പ് കുന്ദംകുളം പഴയ ബസ് സ്റ്റാൻഡിനുമുന്നിൽ പ്രതിഷേധിക്കാൻ നിന്നിരുന്ന നാല് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അസാധാരണ സുരക്ഷയും വഴിനീളെ ജാഗ്രതയും കടുത്ത നിരീക്ഷണവുമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഒരുക്കിയിരുന്നത്.