തൃശൂർ: മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്‍റെ ഭാര്യയുടെ നിയമനം ചോദ്യം ചെയ്യുന്നത് വരെ ഗവർണർക്കെതിരെ ആക്ഷേപങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. വലിയ ചുമതലകൾ വേണ്ടെന്ന് വച്ച് രാഷ്‌ട്രീയ ത്യാഗം ചെയ്‌ത ആളാണ് ഗവർണർ. കേരളത്തിലെ ഗവർണർ അസ്വസ്ഥനാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
'ഗവര്‍ണര്‍ ത്യാഗം ചെയ്‌ത വ്യക്തി, ഭരണഘടന പദവിയെ കുറിച്ച് ഓര്‍ക്കേണ്ടത് മുഖ്യമന്ത്രി': ശോഭ സുരേന്ദ്രന്‍ - kerala governor cm issue
വലിയ ചുമതലകള്‍ വേണ്ടെന്ന് വച്ച് രാഷ്‌ട്രീയ ത്യാഗം ചെയ്‌ത വ്യക്തിയാണ് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍ എന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. പറയുന്നിടത്തെല്ലാം ഗവര്‍ണര്‍ ഒപ്പുവയ്ക്കണമെന്ന് മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ വാശി പിടിക്കുകയാണെന്നും ശോഭ സുരേന്ദ്രന്‍
'ഗവര്‍ണര്‍ ത്യാഗം ചെയ്‌ത വ്യക്തി, ഭരണഘടന പദവിയെ കുറിച്ച് ഓര്‍ക്കേണ്ടത് മുഖ്യമന്ത്രി': ശോഭ സുരേന്ദ്രന്‍
മാര്‍ക്‌സിസ്റ്റ് നേതാക്കൾ പറയുന്നിടത്തെല്ലാം ഗവര്‍ണര്‍ ഒപ്പുവയ്ക്കണമെന്ന് അവര്‍ വാശി പിടിക്കുകയാണ്. ഗവർണർ സ്ഥാനം ഭരണഘടനപരമായ പദവിയാണെന്ന് ഓർക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.