എന്‍പിആറില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്ന് കെ.സുരേന്ദ്രന്‍ - npr
പൗരത്വനിയമവുമായി നടത്തുന്നത് വ്യാജപ്രചരണങ്ങളാണെന്നും ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്‍
തൃശൂര്‍:ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്ന നടപടികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അധികാരമില്ലെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്‍. ജനസംഖ്യാ കണക്കെടുപ്പും സെന്‍സസും അടക്കമുള്ള നടപടികള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് ഓര്‍ക്കണം. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന പ്രഖ്യാപനവുമായി മുന്നോട്ടുപോവുകയാണെങ്കില്‍ കേന്ദ്രത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ കിട്ടാത്തതിന് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പൗരത്വനിയമവുമായി നടത്തുന്നത് വ്യാജപ്രചരണങ്ങളാണ്. മതന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി കൂടെനിര്‍ത്താനുള്ള ശ്രമങ്ങളാണ് ഇതിന്‍റെ പേരില്‍ നടക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.