തൃശൂർ: കേരളത്തിൽ ബിജെപി വളരുകയാണെന്ന് കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി. നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി അത്ഭുതകരമായ മാറ്റം കാഴ്ച്ചവെക്കുമെന്നും പ്രഹ്ളാദ് ജോഷി പറഞ്ഞു. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ സംഘടിപ്പിച്ച ബിജെപി നേതൃയോഗത്തിന്‍റെ ഭാഗമായി തൃശൂരിൽ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ബിജെപി വളരുകയാണെന്ന് പ്രഹ്ളാദ് ജോഷി - ബിജെപി വാർത്ത
ഈ മാസം 20 ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന യാത്ര യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും.

കേന്ദ്ര പദ്ധതികൾ സംസ്ഥാനം പേര് മാറ്റി നടപ്പാക്കുന്ന രീതിയാണ് കേരളത്തിൽ തുടരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ ത്രികോണ മത്സരമാണ് നടക്കാനിരിക്കുന്നത്. സംസ്ഥാന പ്രസിഡന്‍റ് മത്സരിക്കണോയെന്ന് കോർ കമ്മിറ്റിയും കേന്ദ്ര നേതൃത്വവുമാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 20 ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന യാത്ര യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ അമിത് ഷാ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ജില്ല പ്രസിഡന്‍റ് കെ.കെ അനീഷ് കുമാർ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.