ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു - ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം
ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
തൃശൂര്‍: പുല്ലൂറ്റ് നാരായണമംഗലത്ത് മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എറിയാട് സ്വദേശി കടമ്പോട്ട് ഫാഹിം (26) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ പുല്ലൂറ്റ് സ്വദേശികളായ ആനാപ്പുഴ വീട്ടിൽ ഗോകുൽ (23), പാറയിൽ വിജിത്ത് മോൻ (22) എന്നിവരെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഫാഹിമിനെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.