തൃശൂർ: കാറില്‍ കടത്താന്‍ ശ്രമിച്ച പത്ത് കിലോ കഞ്ചാവ് തൃശൂര്‍ സിറ്റി ഷാഡോ പൊലീസ് പിടികൂടി. ഒരു സ്ത്രീയടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശക്തന്‍ സ്റ്റാന്‍റില്‍ വെച്ചാണ് കാറിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തൃശൂരിൽ വൻ കഞ്ചാവ് വേട്ട - കഞ്ചാവ് വേട്ട
ശക്തന്‍ സ്റ്റാന്‍റില്‍ വെച്ചാണ് കാറിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഞ്ചാവ്
തൃശൂരിൽ വൻ കഞ്ചാവ് വേട്ട
തിരുവനന്തപുരം സ്വദേശികളായ ജാഫർ ഖാൻ, റിയാസ്, ഷമീർ, സുമി എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. കാറിന്‍റെ ബോണറ്റിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. വാഹനവും കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് തൃശൂർ സിറ്റി ഷാഡോ പൊലീസും ഈസ്റ്റ് പൊലീസും ചേർന്നാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
Last Updated : Sep 29, 2020, 12:23 PM IST